കള്ളും മീന്‍തലയും കഴിച്ചു: യുവാവ് മരിച്ചു, 5 പേര്‍ ചികിത്സയില്‍

0
JYOTHISH

കോട്ടയം: കള്ളുഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജ്യോതിഷ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ജ്യോതിഷും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ചത്. ജ്യോതിഷിന് ഒപ്പം ഭക്ഷണം കഴിച്ച അഞ്ചുപേര്‍ ചികിത്സയിലാണ്. കള്ളും മീന്‍തല കറിയുമാണ് ഇവര്‍ കഴിച്ചത്.

കുമരകം കറങ്ങാന്‍ എത്തിയ, ഗള്‍ഫില്‍ ജോലിയുള്ള കുമളിയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജ്യോതിഷ് ഷാപ്പിലെത്തിയത്.വൈകീട്ട് ഇവര്‍ക്കെല്ലാം വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഒരാള്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *