മലയാളി സമാജം ഓണാഘോഷ പരിപാടി പൂവരങ്ങ് 2026 ഒക്‌ടോബർ 11ന്

0
AMS

യു.എ.ഇ : അജ്മാൻ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ പൂവരങ്ങ്-2026 ഒക്ടോബർ 11ന് അജ്മാൻ കോസ്മോപൊളിറ്റൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മലയാളി സമാജത്തിലെ അംഗങ്ങളുടെ 60 ഓളം കലാപരിപാടികളും, ഓണ സദ്യയും, നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന നാടൻപാട്ട് ഗാനമേളയും ഉണ്ടായിരിക്കും.2026 ഒക്ടോബർ 11നു രാവിലെ 9:30 ന് ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് 5 മണി വരെ നീണ്ടുനിൽക്കും. പൂവരങ്ങ്- 2026 എന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഇന്ന് അജ്മാൻ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി രൂപ് സിന്ധു സമാജം പ്രസിഡന്റ് പ്രവീണിൽ നിന്നും ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവഹിച്ചു.

മലയാളി സമാജം രക്ഷാധികാരി രമേശൻ, സെക്രട്ടറി സുനിൽകുമാർ, ഖജാൻജി സുനിൽ ശാർക്കര, വൈസ് പ്രസിഡന്റ് ശിവശങ്കർ, കമ്മിറ്റിയംഗം ഷൈൻകുമാർ, സഹ്യ ടിവി മാനേജിംഗ് ഡയറക്ടർ ബിജു, ഇന്ത്യൻ അസോസിയേഷൻ പ്രതിനിധി ചായ ദേവി കൃഷ്ണമൂർത്തി തുടങ്ങിയവർപോസ്റ്റർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.മലയാളി സമാജവുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഓണം ആർഭാടമായി ലോകമെമ്പാടും മലയാളികൾ കൊണ്ടാടുമ്പോൾ അജ്മാനിലെ മലയാളി സമാജവും അതിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അജ്മാൻ ഇന്ത്യൻ അസോസിയേഷൻ  സെക്രട്ടറി രൂപ സിദ്ധു പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *