പടനിലത്ത് നൂറുകണക്കിന് നന്ദികേശരൂപങ്ങള്‍ : ആവേശമായി ഓച്ചിറ കെട്ടുത്സവം
കൊല്ലം: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കാളകെട്ട് മഹോത്സവം ഇന്ന്. ഇരുപത്തിയെട്ടാം ഓണത്തോട് അനുബന്ധിച്ച് കെട്ടുത്സവം അരികിലെത്തിയതോടെ ഓണാട്ടുകരക്കാര്‍ ആവേശത്തിന്റെ പാരമ്യത്തിലാണ്. നന്ദികേശരൂപങ്ങള്‍ പടനിലത്ത് അണിനിരക്കുന്നതോടെ 52 കരക്കാരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പാണ് പൂര്‍ണതയിലെത്തുന്നത്. കെട്ടുകാളകളുടെ എഴുന്നള്ളത്ത് ഇന്നു രാവിലെ എത്തിത്തുടങ്ങി
സമൃദ്ധമായ കാര്‍ഷിക സംസ്കാരത്തിന്റെ ഓര്‍മ്മ പുതുക്കി, പാടത്ത് പണിയെടുക്കാന്‍ സഹായിച്ച ഉഴവുകാളകള്‍ക്ക് കര്‍ഷകര്‍ നന്ദി പറയുന്നതാണ് കാളകെട്ട്. ദൈവിക സങ്കല്‍പ്പത്തോട് ഇണങ്ങി നില്ക്കുന്ന നന്ദികേശരൂപങ്ങളുമായാണ് ഓണാട്ടുകരക്കാര്‍ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെത്തുന്നത്. ദേശം ചുറ്റി ആര്‍പ്പുവിളികളുമായാണ് 52 കരക്കാരുടെയും വരവ്.
ശില്‍പ്പകലയുടെയും കായബലത്തിന്റെയും ഒത്തൊരുമ കൂടിയാണ് കാളകെട്ട്. പാല, ഊറാവ് തടികളില്‍ ശിരസ് കൊത്തി, വൈക്കോല്‍ കൊണ്ട് ഉടല് തീര്‍ത്ത്, കച്ചിയില്‍ പൊതിഞ്ഞ് അലങ്കരിച്ച കാളകള്‍. ഇടത് വെള്ളക്കാള ശിവനെയും, വലത് ചുവപ്പുകാള പാര്‍വ്വതിയെയും സൂചിപ്പിക്കും. കാലഭൈരവനും, ഓണാട്ടു കതിരവനുമാണ് വലിപ്പത്തില്‍ മുന്നില്‍. ചെറുതും വലുതുമായ നൂറുകണക്കിന് കാളകള്‍ ഇന്ന് ക്ഷേത്ര മൈതാനിയില്‍ അണിനിരക്കും. ഈ വിസ്മയ കാഴ്ച കാണാന്‍ ആയിരങ്ങളാണ് ഓച്ചിറയില്‍ ഒത്തുകൂടുക.
കാളകെട്ട് മഹോത്സവത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകള്‍ക്ക് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി അനുവദിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നി താലൂക്കുകള്‍ക്കാണ് ഇന്ന്് പ്രാദേശിക അവധി അനുവദിച്ചത്.

Solid platform with a very modern feel. I love how easy it is to navigate through the menu. Big thumbs up for 7788bet7788bet9.
I’ve tried a few platforms lately and this one is definitely smoother than the rest. The login process is quick and the games load fast. Highly recommend 42vipphlogin for anyone looking for a reliable spot.
Super fast deposits and withdrawals which is all I really care about. Great service and great games at jili168phcom.