മധ്യവയസ്കന്റെ മരണം കൊലപാതകം: സിപിഎം പഞ്ചായത്തംഗം ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

9
MURDER12

കോട്ടയം: മണിമലയിൽ റബർ തോട്ടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പ്രാദേശിക പഞ്ചായത്തംഗം ഉൾപ്പെടെ ആറുപേരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. മണിമല കരിക്കാട്ടൂർ സ്വദേശി ഷിബു ഖാൻ (48) ആണ് മരിച്ചത്. മണിമല ഗ്രാമപഞ്ചായത്ത് അംഗമായ ജോജി ജോൺ, കൂട്ടാളികളായ ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ, നിഖിൽ അയ്യപ്പൻ എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനും നിർണ്ണായക തെളിവുകൾ ശേഖരിച്ചതിനും ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് നൽകുന്ന വിവരമനുസരിച്ച്, കഴിഞ്ഞ ചൊവ്വാഴ്ച ഷിബു ഖാനും സുഹൃത്തും ചേർന്ന് പഞ്ചായത്തംഗമായ ജോജി ജോണിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയിരുന്നു. തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന ജോജിയുടെ മാതാവിനെ ഇവർ ഉപദ്രവിച്ചതായും ആരോപണമുണ്ട്. ഈ വിവരമറിഞ്ഞ ജോജിയും സുഹൃത്തുക്കളും സംഘടിച്ചെത്തി ഷിബു ഖാനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനം നടന്ന് അടുത്ത ദിവസമായ ബുധനാഴ്ചയാണ് ഷിബു ഖാനെ മണിമലയിലെ ഒരു റബർ തോട്ടത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻപ് മർദ്ദനമേറ്റ കാര്യം അറിയാമായിരുന്ന നാട്ടുകാർ മരണത്തിൽ അസ്വാഭാവികതയും ബാഹ്യ ഇടപെടലുകളും ആരോപിച്ച് തുടക്കത്തിലേ രംഗത്തെത്തിയിരുന്നു.

Spread the love

9 thoughts on “മധ്യവയസ്കന്റെ മരണം കൊലപാതകം: സിപിഎം പഞ്ചായത്തംഗം ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ”

Leave a Reply

Your email address will not be published. Required fields are marked *

You may have missed