ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒടിടിയിലേക്ക്

0
BATHALEL

കൊച്ചി: ബോക്സ് ഓഫീസിൽ വൻ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച നിവിൻ പോളി–മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ഒക്ടോബർ രണ്ട് മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാറിൽ  സ്ട്രീമിങ് ആരംഭിക്കും. ‘കേരളം ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രം’ എന്ന വിശേഷണത്തോടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി റിലീസ് പ്രഖ്യാപനം പുറത്തുവിട്ടിരിക്കുന്നത്.

തിയേറ്ററുകളിൽ ആഗോളതലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംനേടി ചരിത്ര വിജയം കുറിച്ച ചിത്രത്തിന്റെ ഡിജിറ്റൽ റിലീസിനായി ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ഒടിടിയിൽ ലഭ്യമാകും. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഭാവനാ സ്റ്റുഡിയോസ് നിർമ്മിച്ച ഈ ഫാമിലി-യൂത്ത് എന്റർടെയ്നർ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ ലോകമെമ്പാടുമുള്ള സ്വീകരണമുറികളിലേക്ക് നേരിട്ടെത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *