ഡ്രൈ ഡേയിൽ ഓച്ചിറയിൽ നിന്നും വൻ മദ്യ ശേഖരം പിടികൂടി
കൊല്ലം : 01/11/2026 തീയതി പകൽ 9.45 Am സമയത്ത് കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാദ് എ ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ കെ ജി രഘുവും പാർട്ടിയും ചേർന്ന് ചങ്ങൻകുളങ്ങര ഭാഗത്ത് നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻകുളങ്ങര ദേശത്ത് കൊച്ചു മഠത്തിൽ വീട്ടിൽ രാഘവൻ പിള്ള മകൻ ഗോപാല കൃഷ്ണൻ (49/2026) എന്നയാൾ ഡ്രൈ ഡേയിൽ മദ്യം വിലപ്പന നടത്തി വരവേ ടിയാന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന നിലയിൽ 124 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (62 ലിറ്റർ ) കണ്ടെത്തിയിട്ടുള്ളതും, ടിയാനെ അറസ്റ്റ് ചെയ്യുകയും ചെയ്ത് ബഹുമാനപ്പെട്ട കോടതി മുൻപാകെ ഹാജരാക്കി റിമാൻഡിൽ പാർപ്പിച്ചിട്ടുള്ളതുമാണ്. പാർട്ടിയിൽ പ്രൈവന്റീവ് ഓഫീസർ ഗ്രേഡ് രാജി,സിവിൽ എക്‌സൈസ് ഓഫീസർ മാരായ ആസിഫ് അഹമ്മദ്, അനസ് മുഹമ്മദ്, ഗോഡ് വിൻ, നിധിൻ, അജിത്, അൻസാർ ബി, AEI ഗ്രേഡ് ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു
