ആവേശം വിതറി സ്ലൊവേനിയൻ താരം ‘ഡങ്കിംഗ് ഡെവിൾസ്’: ഷാർജ പുസ്തകോത്സവത്തിൽ ആക്രോബാറ്റിക് വിസ്മയം

0
DEL SHJ

ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (SIBF 2026) കാണികളെ ആവേശത്തിലാഴ്ത്തി ലോകപ്രശസ്ത സ്ലൊവേനിയൻ ആക്രോബാറ്റിക് സംഘമായ ‘ഡങ്കിംഗ് ഡെവിൾസ്’. രണ്ടാം തവണയും പുസ്തകോത്സവത്തിനെത്തുന്ന സംഘം മേളയിലെ ഔട്ട്‌ഡോർ തിയേറ്ററിലാണ് അതിസാഹസികമായ ട്രാംപോളിൻ പ്രകടനം കാഴ്ചവെക്കുന്നത്. സ്ലൊവേനിയ, ചിലി, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള നാലംഗ പ്രൊഫഷണൽ താരങ്ങൾ അണിനിരന്ന ‘ദ വാൾ ട്രാംപോളിൻ’ ഷോ പ്രധാനമായും സ്കൂൾ കുട്ടികളുടെ മനം കവർന്നു. ട്രാംപോളിനിലൂടെ അതിവേഗത്തിൽ വായുവിൽ ഉയർന്നുപൊങ്ങി മറിയുന്നതും ഉയരമുള്ള ചുവരുകൾ അനായാസം കയറിപ്പറ്റുന്നതുമായ ഇവരുടെ പ്രകടനം കാണികളിൽ വലിയ കൗതുകമാണ് സൃഷ്ടിച്ചത്. പരിപാടിയുടെ അവസാന ഭാഗത്തിൽ കുട്ടികൾക്ക് വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ട്രാംപോളിനിൽ കളിക്കാനും അവസരമൊരുക്കിയിരുന്നു. നവംബർ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകോത്സവത്തിൽ ഡങ്കിംഗ് ഡെവിൾസിന്റെ കൂടുതൽ പ്രകടനങ്ങൾ അരങ്ങേറും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed