സാഹിത്യ പ്രതിഭകളോട് സംസാരിക്കാം, ചിത്രവുമെടുക്കാം: ഷാർജ പുസ്തകോത്സവത്തിൽ എഐ ഫോട്ടോ ബൂത്ത് വിസ്മയമാകുന്നു

0
AI TECH SHJ

ഷാർജ: അന്തരിച്ച സാഹിത്യ പ്രതിഭകളോട് നേരിട്ട് സംസാരിക്കാനും അവർക്കൊപ്പം ചിത്രങ്ങളെടുക്കാനും അവസരമൊരുക്കി 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം (SIBF 2026). ഷാർജ ബുക്ക് അതോറിറ്റി ഒരുക്കിയ പ്രത്യേക എഐ ഫോട്ടോ ബൂത്താണ് വായനക്കാർക്ക് ഈ വേറിട്ട അനുഭവം നൽകുന്നത്. അമേരിക്കൻ എഴുത്തുകാരി ഈഡിത്ത് വാർട്ടൺ, ഈജിപ്ഷ്യൻ കവി അഹമ്മദ് ഷൗഖി, ലെബനീസ്-അമേരിക്കൻ എഴുത്തുകാരൻ ഖലീൽ ജിബ്രാൻ തുടങ്ങിയ പ്രശസ്തരായ വ്യക്തികളുടെ കൃത്രിമബുദ്ധി (AI) മാതൃകകളോടാണ് കാണികൾക്ക് സംസാരിക്കാനാവുക.

തിരഞ്ഞെടുക്കുന്ന സാഹിത്യകാരനുമായി ഫോൺ സംഭാഷണത്തിനും ഫോട്ടോയ്ക്കുമടക്കം നാല് മിനിറ്റാണ് ഓരോ സന്ദർശകനും ലഭിക്കുന്നത്. ഒപ്പം എഐ സാങ്കേതികവിദ്യയിലൂടെ തയ്യാറാക്കുന്ന ചിത്രത്തിന്റെ പ്രിന്റും സന്ദർശകർക്ക് ഓർമ്മയ്ക്കായി സൗജന്യമായി നൽകുന്നുണ്ട്. സാഹിത്യത്തെയും പുസ്തകങ്ങളെയും സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്ദർശകരിലേക്ക് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. നവംബർ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകോത്സവത്തിൽ ഈ എഐ ബൂത്ത് സന്ദർശിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed