തൂഫാൻ ദ നാർക്കോ ഹണ്ട് : കരുനാഗപ്പള്ളി സ്വദേശിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്
തൃശൂർ : മയക്കുമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാൻ ചെന്നൈയിലെ കോംപിറ്റന്റ് അതോറിറ്റിയുടെ (Competent Authority – SAFEM (FOP)A & NDPSA) ഉത്തരവ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ശക്തമായ നടപടി. കൊരട്ടിയിൽ വെച്ച് മാരക രാസലഹരിയായ MDMA യുമായി പിടിയിലായ കൊല്ലം കരുനാഗപ്പള്ളി നീലിക്കുളം സ്വദേശി ഷംനാ മൻസിൽ വീട്ടിൽ ഷംനാദ് (34) എന്നയാളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതിയും ഭാര്യയും വാങ്ങിയ കൊല്ലം കരുനാഗപ്പള്ളി താലൂക്കിലുള്ള 11 ലക്ഷം രൂപ മതിപ്പുവില വരുന്ന 6.7 സെന്റ് സ്ഥലവും, 37,000/- രൂപ വിലവരുന്ന റോയൽ എൻഫീൾഡ് മോട്ടോർ സൈക്കിളുമാണ് കണ്ടുകെട്ടാൻ ഉത്തരവായിരിക്കുന്നത്.
എൻ.ഡി.പി.എസ് (NDPS) നിയമത്തിലെ വകുപ്പ് 68 F പ്രകാരമാണ് ഈ നടപടി. 2026 മാർച്ച് 14-നാണ് കൊരട്ടിയിൽ വെച്ച് ആഡംബര കാറായ ടൊയോട്ട കാമ്രിയിൽ കടത്തുകയായിരുന്ന 96.45 ഗ്രാം MDMA രാസലഹരിയുമായി ഷംനാദിനെ ഡാൻസാഫ് ടീം പിടികൂടി റിമാന്റ് ചെയ്തത്. ഈ കേസിൽ നടത്തിയ തുടരന്വേഷണത്തിലാണ് പ്രതിയുടെ പേരിലുള്ള വസ്തുവകകൾ ലഹരിക്കടത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് കണ്ടെത്തിയത്.

[1189]dn88 | Link vào tải app và sảnh game nổ hũ đổi thưởng,dn88 cung cấp link vào chính thức để tải app, hướng dẫn cách chơi baccarat online và nạp tiền casino qua Momo nhanh chóng. Truy cập sảnh game để trải nghiệm ngay. visit: dn88