ലഹരിക്കെതിരെ ഒരു ഗോൾ, ലഹരി വിരുദ്ധ സന്ദേശയാത്ര വിവിധ പരിപാടികളുമായി കൊല്ലം സിറ്റി പോലീസ്

കരുനാഗപ്പള്ളി/കൊല്ലം : ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് കരുനാഗപ്പള്ളി പോലീസും ജോൺ ഓഫ് കെന്നഡി സ്കൂളും സംയുക്തമായിലഹരിക്കെതിരെ ഒരു ഗോൾ പരിപാടി സംഘടിപ്പിച്ചു.കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എസ് ബി പ്രവീൺ ഉദ്ഘാടനം ചെയ്തു.ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച്ഓരോ കുട്ടികളും തൂഫാൻ വാര്യർ ആ യി മാറുന്നതിന്റെ ഭാഗമായിട്ടും രാസലഹരി എന്ന മഹാവിപത്തിനെ നിർമാർജനം ചെയ്തുതങ്ങളുടെ ലക്ഷ്യംസാധ്യമാക്കുന്നതിനായി വളർന്ന് വരുന്ന യുവത്വം മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എഎസ്ഐ പ്രദീപ് എസ് സി പി ഓ ഹാഷിം, രാഖി, അംജിൽ, സ്കൂൾ മാനേജർ മായ ശ്രീകുമാർ, ഹെഡ്മിസ്ട്രസ് മീര സിറിൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷിഹാസ് ഇബ്രാഹിം, ജ്യോതിഗംഗ എന്നിവർ പങ്കെടുത്തു.
അതേസമയം ലോക ലഹരി വിരുദ്ധ ദിനത്തില്‍ ലഹരി വിരുദ്ധ സന്ദേശയായ്രയുമായി കൊല്ലം സിറ്റി പോലീസ്. ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 ന് വൈകിട്ട് 4 മണിക്ക് ചിന്നക്കടയില്‍ നിന്ന് ആരംഭിക്കുന്ന സന്ദേശയാത്ര നഗരം ചുറ്റി കൊല്ലം ബീച്ചില്‍ സമാപിക്കുന്നു, തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വനിതാശിശുക്ഷേമ, തൊഴില്‍, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങില്‍ ടൂറിസം, സാംസ്കാരിക, ചലചിത്ര വികസന വകുപ്പ് മന്ത്രി ശ്രീ പി.സി.വിഷ്ണുനാഥ് മുഖ്യാതിഥിയാകും. ചടങ്ങില്‍ ഇരവിപുരം എം.എല്‍.എ അഡ്വ.വിഷ്ണു മോഹന്‍, കൊല്ലം കോര്പ്പറേഷന് മേയര്‍ എ.കെ.ഹഫീസ്, തിരുവന്തപുരം റേഞ്ച് ഡി.ഐ.ജി ഡോ.ജെ.ഹിമേന്ദ്രനാദ്.ഐ.പി.എസ്, ജില്ലാ കളക്ടര്‍ ആനി ജൂലാ തോമസ് ഐ.എ.എസ്, കൊല്ലം സിറ്റി പോലീസ് മേധാവി ഹേമലത.ഐ.പി.എസ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് രാജഗുരു.ഐ.പി.എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
കേരളാ പോലീസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ലഹരിവിരുദ്ധ കര്‍മ്മപദ്ധതിയായ ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി കൊല്ലം സബ് ഡിവിഷനിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും പോലീസ് ഉദ്യോഗസ്ഥരും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, തൂഫാന് വാരിയേസും, എന്‍.സി.സി കേഡറ്റുകളും ലഹരി വിരുദ്ധ സന്ദേശയാത്രയില്‍ പങ്കാളികളാകും. ലഹരി ഉപയോഗത്തിനെതിരെയുള്ള ശക്തമായ സാമൂഹിക സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും യുവജനങ്ങളില്‍ ലഹരിവിരുദ്ധ ബോധം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനായുള്ള കൂട്ടായ പരിശ്രമത്തില്‍ പങ്കാളികളാകാന്‍ പൊതുജനങ്ങളെയും യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും കുടുംബാംഗങ്ങളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
