കര്‍ക്കടക മാസ ശുദ്ധി: ഗുരുവായൂരില്‍ ഓഗസ്റ്റ് ആറിനും ഏഴിനും നാലമ്പല ദര്‍ശന നിയന്ത്രണം

0
GVRR

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കര്‍ക്കടക മാസ ശുദ്ധി ചടങ്ങുകള്‍ ഓഗസ്റ്റ് 5 ,6,7,8 തീയതികളില്‍ നടക്കും. ഗുരുവായൂരപ്പന് ഓഗസ്റ്റ് 6 വ്യാഴാഴ്ച വൈകീട്ടും ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെയും ശുദ്ധി ചടങ്ങുകള്‍ നടക്കും. അയ്യപ്പസ്വാമിക്ക് ഓഗസ്റ്റ് 5 ബുധനാഴ്ചയും ഗണപതിക്ക് ഓഗസ്റ്റ് 6 വ്യാഴാഴ്ചയും ശുദ്ധി നടക്കും.ഓഗസ്റ്റ് 8 ശനിയാഴ്ചയാണ് ഭഗവതിക്ക് ശുദ്ധി ചടങ്ങുകള്‍. ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് 6 (വ്യാഴം), ഓഗസ്റ്റ് 7 (വെള്ളി) ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *