ഗാസി ഐസൻകോട്ട് നിയുക്ത ഇസ്രയേൽ പ്രധാനമന്ത്രി

0
ISRA PM

ടെൽ അവീവ്: സർക്കാർ രൂപീകരണ ദൗത്യം ഗാദി ഐസൻകോട്ടിന് ഔദ്യോഗികമായി കൈമാറി ഇസ്രയേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക ചുമതല കൈമാറിയത്. 28 ദിവസങ്ങൾക്കുള്ളിൽ സഖ്യം രൂപീകരിച്ച് ഭൂരിപക്ഷം തെളിയിക്കണമെന്നതാണ് ആവശ്യം. അത് പരാജയപ്പെട്ടാൽ 14 ദിവസം കൂടി നീട്ടി നൽകും.ഇതിലും പരാജയപ്പെട്ടാൽ നെതന്യാഹുവിൻ്റെ ഊഴമായിരിക്കും. അതും പരാജയപ്പെടുകയാണെങ്കിൽ മറ്റൊരു നേതാവിന് സർക്കാർ രൂപീകരിക്കാൻ പ്രസിഡൻ്റിന് അവസരം നൽകാനാകും. മൂന്നാമതൊരു സ്ഥാനാർത്ഥിക്ക് അവസരം നൽകണമെന്ന് നെസെറ്റിന് ആവശ്യപ്പെടാം. അവർക്ക് ഈ ദൗത്യം പൂർത്തിയാക്കാൻ 14 ദിവസത്തെ സമയം ലഭിക്കും. ഇതെല്ലാം പരാജയപ്പെട്ടാൽ ഇസ്രയേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകും.

ഒക്ടോബർ 27ന് നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം നേടാൻ സാധിക്കാതെ വന്നിരുന്നു. ഇതോടെ പാർട്ടികളുമായി ചർച്ചകൾ നടത്തിയ ശേഷമാണ് രണ്ടാമത്തെ വലിയ കക്ഷിയായ ഐസൻകോട്ടിനെ പ്രസിഡൻ്റ് സർക്കാർ രൂപീകരണത്തിനായി ആദ്യം ക്ഷണിച്ചിരിക്കുന്നത്. പ്രസിഡൻ്റുമായുള്ള ചർച്ചയിൽ അറബ് പാർട്ടികൾ അടക്കം ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം 67 സീറ്റുകൾ ഐസൻകോട്ട് പക്ഷത്തിനുണ്ട്. നെതന്യാഹു പക്ഷത്തിന് 46 സീറ്റുകളാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *