കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതെ ആക്കരുത് : സി.ആർ. മഹേഷ്

0
MAHESHHHH

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു ഹൈ കമാൻഡ് നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്ക് മുന്നിൽ ഹാജരായശേഷം പുറത്തിറങ്ങിയ കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു “കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കതിരുന്നാൽ കൊള്ളാം” ഇതൊരു പഴമൊഴി ആണെങ്കിലും സി. ആർ. മഹേഷ് ഉദ്ദേശിച്ചത് ഇങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടിപിടി ജനങ്ങൾക്ക് മുന്നിലേക്ക് മാധ്യമങ്ങൾ വഴിയെത്തുമ്പോൾ കോൺഗ്രസ് പാർട്ടി ഇല്ലാതെയാകും അങ്ങനെ അടിച്ചടിച്ച് പാർട്ടി ഇല്ലാതെയാക്കരുത്. നേതാക്കൾ ഈ രീതിയിൽ അധികാരമോഹത്തിനായി അടിപിടി ഉണ്ടാക്കിയാൽ പാർട്ടി ഇല്ലാതെയാകുമെന്നു മഹേഷിന്റെ മനസ്സിലുണ്ട്.

കരുനാഗപ്പള്ളിയിൽ നിന്നും തുടർച്ചയായി രണ്ടാം തവണയാണ് സി ആർ മഹേഷ് നിയമസഭയിലെത്തുന്നത്. അതിനാൽ സാംസ്കാരിക വകുപ്പ് മന്ത്രിസ്ഥാനം വേണമെന്ന് മഹേഷ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കെപിസിസിയുടെ കലാസാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതിയുടെ ചെയർമാൻ കൂടിയാണ് സി.ആർ. മഹേഷ്. അതിനാൽ സാംസ്കാരിക വകുപ്പ് മന്ത്രി പദം അലങ്കരിക്കാൻ സി ആർ മഹേഷ് യോഗ്യനാണെന്ന് കരുനാഗപ്പള്ളിയിലെ ചില പാർട്ടി നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്.മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ സ്‌പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിൽ ഏതെങ്കിലും മഹേഷിനു ലഭിക്കണമെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു.

MAHESH RR 1

നിയമസഭയിൽ മഹേഷിനെക്കാൾ സീനിയറായ പി.സി.വിഷ്ണുനാഥിന് മന്ത്രി സ്ഥാനമോ സ്പീക്കർ സ്ഥാനമോ നൽകേണ്ടി വരുന്നതിനാൽ മഹേഷിനു മന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യത കുറവാണു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പീഡനക്കേസ് പ്രതിയും മുൻ പാലക്കാട് എംഎൽഎ യുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിനെ വീട്ടിൽ പോയി കണ്ടതു മഹേഷിന്റെ പ്രതിച്ഛായയിൽ മങ്ങലേറ്റിട്ടുണ്ട്. മഹേഷ്  രാഹുൽ മാങ്കൂട്ടത്തിനെ വീട്ടിൽ പോയി കണ്ട് ചിത്രങ്ങൾ സി ആർ മഹേഷും രാഹുൽ മാംകൂട്ടത്തിലും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *