മഹേഷിന്റെ പിന്തുണ കെ. സി വേണുഗോപാലിന്

തിരുവനന്തപുരം : നിയമസഭ ഇലക്ഷനു ശേഷം മുഖ്യമന്ത്രി ആരാകുമെന്ന് ആശങ്ക നിലനിൽക്കെ കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് പിന്തുണച്ചത് കെ സി വേണുഗോപാലിനെ. തന്റെ മണ്ഡലമായ കരുനാഗപ്പള്ളി ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ പെടുന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ പാർലമെന്റ് അംഗമാണ് കെ സി വേണുഗോപാൽ. എന്നാൽ കരുനാഗപ്പള്ളിയിലെ കോൺഗ്രസുകാരിൽ നല്ലൊരു ശതമാനം പ്രവർത്തകരും ആഗ്രഹിക്കുന്നത് വിഡി സതീശൻ മുഖ്യമന്ത്രി ആകണമെന്നാണ് ഇതിനായി കരുനാഗപ്പള്ളി ടൗണിൽ വിഡി സതീഷിനെ അനുകൂലിക്കുന്നവർ പ്രകടനം നടത്തുകയും ചെയ്തു.
എന്നാൽ കരുനാഗപ്പള്ളി എംഎൽഎ കേന്ദ്ര നിരീക്ഷകർക്ക് മുന്നിൽ താങ്കളുടെ പിന്തുണ കെസി വേണുഗോപാലിനാണെന്ന് അറിയിക്കുകയും ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന കെസി വേണുഗോപാലിന്റെ പദവിയിൽ ഭയന്നു കൊണ്ടാണ് പല എംഎൽഎമാരും കെ സി വേണുഗോപാലിന് പിന്തുണ നൽകുന്നതെന്ന് വിഡി സതീശൻ പക്ഷവും, രമേശ് ചെന്നിത്തല പക്ഷവും ആരോപിക്കുന്നു.കെ.സി യെ പിന്തുണച്ചുകൊണ്ട് കരുനാഗപ്പള്ളി നഗരസഭയ്ക്ക് മുമ്പിൽ ഫ്ലക്സും സ്ഥാപിച്ചിരുന്നു. കരുനാഗപ്പള്ളി എംഎൽഎയ്ക്ക് വേണ്ടി ഇലക്ഷനിൽ പ്രവർത്തിക്കുകയും വിജയിപ്പിക്കുകയും ചെയ്ത പ്രവർത്തകരാണ് ഇന്ന് വിഡി സതീശനു പിന്തുണ അർപ്പിച്ചുകൊണ്ട് പ്രകടനം നടത്തിയത് എന്നാൽ വിജയിച്ച എംഎൽഎ മഹേഷ് പിന്തുണച്ചത് കെ സി വേണുഗോപാലിനെയും ഇതിന്റെ അമർഷം പാർട്ടിയിലെ പല കോൺഗ്രസ് നേതാക്കൾക്കുമുണ്ട്
കെ.സി വേണുഗോപാൽ ലോക്സഭാ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ സാമുദായിക സംഘടനകളുടെ വോട്ട് നഷ്ടപ്പെടാതിരിക്കാൻ സി ആർ മഹേഷ് ഈഴവ സമുദായ പ്രതിനിധികളെ ചേർത്തു പിടിച്ചിരുന്നു. എന്നാൽ അവർ കാലു മാറി ബിജെപിക്ക് വോട്ട് ചെയ്തുവെന്ന ആരോപണവും നിലനിൽക്കുന്നു.
