യഥാർത്ഥ സംഭവങ്ങളും കഥാസാഹിത്യവും: ക്രൈം നോവലെഴുത്തിലെ സാധ്യതകൾ ചർച്ച ചെയ്ത് ഷാർജ പുസ്തകോത്സവം

0
VRIME NOV

ഷാർജ: ചരിത്രപരമായ അനീതികളെയും സാമൂഹിക അസമത്വങ്ങളെയും വായനക്കാരിലേക്ക് എത്തിക്കാൻ ക്രൈം ഫിക്ഷനുകൾക്ക് വലിയ പങ്കുണ്ടെന്ന് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (SIBF 2026) നടന്ന പാനൽ ചർച്ചയിൽ എഴുത്തുകാർ. ‘സത്യം അവസാനിക്കുന്നിടത്തും നോവൽ ആരംഭിക്കുന്നിടത്തും’ (Where Truth Ends and the Novel Begins) എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് പ്രമുഖ നോവലിസ്റ്റുകൾ ആശയങ്ങൾ പങ്കുവെച്ചത്. ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരൻ അബീർ മുഖർജി, സിറിയൻ നോവലിസ്റ്റ് ഇസ്ലാം അബു ഷാക്കിർ, എമിറാത്തി എഴുത്തുകാരൻ ആദിൽ അൽ സുമൈത്തി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. അബ്ദുൾ കരീം ഹനീഫ് മോഡറേറ്ററായിരുന്നു.

സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മികച്ച മാധ്യമമാണ് ക്രൈം നോവലുകളെന്ന് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തെ ആസ്പദമാക്കി നോവലുകളെഴുതിയ അബീർ മുഖർജി പറഞ്ഞു. യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്നാണ് കഥകളുടെ തുടക്കമെങ്കിലും, ഓരോ നോവലിനും അതിന്റേതായ കലാത്മകമായ യുക്തിയുണ്ടെന്ന് ഇസ്ലാം അബു ഷാക്കിർ വ്യക്തമാക്കി. ആധുനിക ഫോറൻസിക് സാങ്കേതികവിദ്യകളും അന്വേഷണരീതികളും കഥകളിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആദിൽ അൽ സുത്തിയും സംസാരിച്ചു. നവംബർ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകോത്സവത്തിൽ സാംസ്കാരിക ലോകത്തെ പ്രമുഖർ പങ്കെടുക്കുന്ന നിരവധിയായ ചർച്ചകളും സംവാദങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed