സൗമ്യതയുടെ ശക്തി, സേവനത്തിന്റെ മുഖം : പ്രദീപ് നെന്മാറ

ഷാർജ : ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള പ്രദീപ് നെന്മാറ വിശാലമനസ്കതയും സൗഹൃദവും സേവനമനോഭാവവും കൊണ്ട് എല്ലാവരുടെയും വിശ്വാസം നേടിയ വ്യക്തിയാണ് . ഏത് സമയത്തും സ്വാർത്ഥതയില്ലാതെ സഹായഹസ്തം നീട്ടുന്ന അദ്ദേഹം, സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും രാഷ്ട്രീയ ശത്രുക്കളുടെപ്പോലും പ്രിയങ്കരനാണ്. പാരമ്പര്യ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള നേതാവാണെങ്കിലും, അസോസിയേഷനിൽ പ്രവർത്തിക്കുന്നത് രാഷ്ട്രീയത്തിനതീതമായ സേവനവേദിയെന്ന നിലയിലാണ്.
ഷാര്‍ജയിലെ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം(MGCF) ,പാലക്കാട് പ്രവാസി സെന്‍റര്‍, നെന്മാറ ദേശം(NDOS) എന്നീ സംഘടനയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ് പ്രദീപ്. കൂടാതെ പാലക്കാട് ജില്ല ഇന്‍കാസ് പ്രഥമ പ്രസിഡണ്ടും, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. തന്റെ രാഷ്ട്രീയം കോൺഗ്രസ്സ് ആണന്നും എന്നാല്‍ അസോസിയേഷനിൽ പ്രവർത്തിക്കാൻ അങ്ങനെ ഒരു അവകാശവാദം വേണ്ടന്നും എന്ന അദ്ദേഹത്തിന്റെ നിലപാട് എല്ലാവരെയും ഉൾക്കൊള്ളുന്ന നേതൃത്വത്തിന്റെ തെളിവാണ്.
സൗമ്യതയും പക്വതയും കാര്യക്ഷമതയും കൈമുതലായ പ്രദീപ് നെന്മാറ, ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ടായി വീണ്ടും മത്സരിക്കുകയാണ്. പാലക്കാട് ജില്ലയിലെ നെന്മാറ ദേശത്ത് മന്നം സ്വദേശിയാണ് താഴത്തെ കളത്തിൽ പ്രദീപ് എന്ന പ്രദീപ് നെന്മാറ.
സഹ്യ ന്യൂസിലേക്ക് നിങ്ങൾക്കും വാർത്തകൾ അയക്കാം ഫോട്ടോയും വീഡിയോയും വാർത്തയും ഈ നമ്പറിലെ (+91 9497400104) വാട്സാപ്പിലേക്ക് നിങ്ങൾക്ക് അയക്കാവുന്നതാണ് അവ പരിശോധിച്ചതിനുശേഷം ഉടൻതന്നെ പബ്ലിഷ് ചെയ്യുന്നതാണ്
