ആത്മാർത്ഥതയുടെ പര്യായം: പുന്നക്കൻ മുഹമ്മദാലി

0
PUNNA

ഷാർജ: പ്രവാസ മണ്ണിലെ രാഷ്ട്രീയ-സാമൂഹിക ചർച്ചകളിൽ ഒഴിവാക്കാനാവാത്ത പേരാണ് പുന്നക്കൻ മുഹമ്മദാലി. ഇൻകാസ് യു.എ.ഇ കമ്മിറ്റിയുടെ പ്രഥമ ജനറൽ സെക്രട്ടറി എന്ന നിലയിലും, ഓവർസീസ് കോൺഗ്രസ്സ് കമ്മിറ്റി യു.എ.ഇ ജനറൽ സെക്രട്ടറി, 2026 യു.എ.ഇ യു.ഡി.എഫ് കൺവീനർ, വേങ്ങര റിഫായി കൂട്ടായ്മ പ്രസിഡന്റ്, യു.എ.ഇ മുട്ടം മുസ്ലിം ജമാഅത്ത് വർക്കിംഗ് പ്രസിഡന്റ്, ചിരന്തന പബ്ലിക്കേഷൻസ്, ദർശന യു.എ.ഇ തുടങ്ങിയ സാംസ്കാരിക സംഘടനകളുടെ അമരക്കാരൻ എന്നീ നിലകളിലുമെല്ലാം പ്രവാസ ലോകത്ത് അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ വലുതാണ്. പദവികളേക്കാൾ ഉപരി, അദ്ദേഹം ചുറ്റുമുള്ളവർക്ക് പകർന്നുനൽകിയ കരുതലാണ്പുറമെ കാണുമ്പോൾ ഒരു പരുക്കൻ സ്വഭാവക്കാരനായി തോന്നാമെങ്കിലും, മനസ്സ് തുറന്നാൽ ഉള്ളിൽ നന്മയും സ്നേഹവും മാത്രമുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. മറ്റുള്ളവരുടെ സങ്കടങ്ങൾ കേട്ടാൽ, അവരറിയാതെ കണ്ണീർ വാർക്കുന്ന ശുദ്ധഹൃദയൻ.

സ്വന്തം കാര്യത്തിന് വേണ്ടി ഒരിക്കൽ പോലും ഒരു നേതാവിന്റെയും മുന്നിൽ പോയി നിന്നിട്ടില്ലാത്ത പുന്നക്കൻ, മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ആരുടെ മുന്നിലും ചെന്ന് അധികാരത്തോടെ സംസാരിക്കാൻ ഒരു മടി കാണിക്കാറില്ല.എത്രയോ പേർക്ക് ജോലി വാങ്ങി നൽകുന്നതിനും കഷ്ടപ്പെടുന്നവർക്ക് താങ്ങാവുന്നതിനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഇന്നും സൈക്കിളിൽ ജോലിക്ക് പോകുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ ലളിതവഴി പ്രവാസികൾക്ക് ഒരു പാഠമാണ്. സ്വന്തം നിലയിൽ ഉയരങ്ങൾ താണ്ടിയതിനൊപ്പം (മക്കളിൽ ഡോക്ടറും അഭിഭാഷകയും അടക്കം), മറ്റുള്ളവരെയും കൈപിടിച്ചുയർത്താൻ അദ്ദേഹം ശ്രദ്ധിച്ചു.

അദ്ദേഹത്തിന്റെ ചില ‘പൊട്ടവാശികൾ’ പല സ്ഥാനമാനങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം, ഒരുപാട് ശത്രുക്കളെയും സൃഷ്ടിച്ചിട്ടുണ്ടാകാം. പക്ഷേ, ആ വാശികളാണ് പുന്നക്കൻ എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നത്. യു.എ.ഇയിലെ മലയാളി സമൂഹത്തിന് ഏതെങ്കിലും തരത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു വ്യക്തിത്വമായി അദ്ദേഹം എന്നും നിലനിൽക്കുന്നു. ഏത് സംഘടനയിലായാലും, വ്യക്തിപരമായി പുന്നക്കൻ മുഹമ്മദാലി എന്ന മനുഷ്യൻ പ്രവാസ ലോകത്ത് ചെയ്ത നന്മകൾ ആർക്കും വിസ്മരിക്കാനാവില്ല. ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ‘സെക്കുലർ ഡെമോക്രാറ്റിക് ഫ്രണ്ട്’ (Secular Democratic Front) പാനലിൽ മതേതര ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി പുന്നക്കൻ മുഹമ്മദാലി മത്സരിക്കുന്നു സെപ്തംബർ ആറിനാണ് ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ്.

 

സഹ്യ ന്യൂസിലേക്ക് നിങ്ങൾക്കും വാർത്തകൾ അയക്കാം ഫോട്ടോയും വീഡിയോയും വാർത്തയും ഈ നമ്പറിലെ (+91 9497400104) വാട്സാപ്പിലേക്ക് നിങ്ങൾക്ക് അയക്കാവുന്നതാണ് അവ പരിശോധിച്ചതിനുശേഷം ഉടൻതന്നെ പബ്ലിഷ് ചെയ്യുന്നതാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *