മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനിശ്ചിതകാല സമരത്തില്‍
തിരുവനന്തപുരം: മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ അനിശ്ചിതകാല സമരം ഇന്നുമുതല്‍. സര്‍ക്കാര്‍ നിയമവിരുദ്ധ നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ഇന്ന് പിഴ ഈടാക്കാതെ വാഹന പരിശോധന നടത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആറന്മുളയില് വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് എത്തിയ വാഹനത്തിലെ അനധികൃത ലൈറ്റിനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 5000 രൂപ പിഴയിട്ടത്. സംഭവം വിവാദമായതോടെ രണ്ടു ഉദ്യോഗസ്ഥരെ ഗതാഗത മന്ത്രി സസ്പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ അമിതാധികാരം ഉപയോഗിച്ചെന്നാണ് ഗതാഗതമന്ത്രി സി പി ജോണിന്റെ പ്രതികരണം. എന്നാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
ഗതാഗത നിയമലംഘനമുള്ള എല്ലാ വാഹനങ്ങള്‍ക്കും പിഴ ഈടാക്കാന്‍ ആവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് വന്ന സര്‍ക്കുലര്‍ അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. അതിനാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. തൊട്ടടുത്ത ദിവസമായ അഞ്ചാം തീയതിയാണ് അടൂരില്‍ വാഹനത്തിന് പിഴയിടുന്നത്. അടൂരില്‍ രക്ഷാപ്രവര്‍ത്തനമില്ലെന്നും പിഴയിടുന്ന സമയം രക്ഷാപ്രവര്‍ത്തകരാണെന്ന് പറഞ്ഞില്ലെന്നുമാണ് മോട്ടോര്‍വാഹന ഉദ്യോഗസ്ഥരുടെ വിശദീകരണം.
എന്നാല്‍ സര്‍ക്കാര്‍ നിയമവിരുദ്ധ നടപടി സ്വീകരിച്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഉദ്യോഗസ്ഥര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. ഇന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഗതാഗത നിയമലംഘനം കണ്ടാല്‍ ഉപദേശിച്ച് വിടുമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ ഇനിയും നടപടിയുണ്ടാകുമെന്നാണ് ഗതാഗത മന്ത്രി സി പി ജോണ്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനെന്നറിഞ്ഞാല്‍ വെറുതെ വിടുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും സി പി ജോണ്‍ പറഞ്ഞു.

The game selection is massive and the odds are very competitive. I’ve told all my friends to join br617bet because it is just better than the rest.