കടല്‍രക്ഷാപ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം : മുഖ്യമന്ത്രി വി.ഡി. സതീശന്‍
കൊല്ലം: കടലില്‍പോകുന്നവരുടെ സുരക്ഷഉറപ്പാക്കുന്നതിന്അനുയോജ്യമായ രക്ഷാപ്രവര്‍ത്തനസംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കടലില്‍കാണാതായ കൊല്ലം സ്വദേശി ഗൗതംകൃഷ്ണയുടെവീട്ടില്‍ വനംവകുപ്പ് മന്ത്രി ഷിബുബേബിജോണുമൊത്ത് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷമാണ് അറിയിച്ചത്. നാളിതുവരെ ഉണ്ടായിട്ടില്ലാത്ത സര്‍വസംവിധാനങ്ങളേയും സംയോജിപ്പിച്ചുള്ള തിരച്ചിലാണ് തുടരുന്നത്. പ്രതികൂലകാലാവസ്ഥയേയും മറികടന്നുള്ളശ്രമങ്ങള്‍നടത്തുകയാണ്. കാലാവസ്ഥാപ്രവചനം കൃത്യതയോടെയെന്നുറപ്പാക്കുന്ന, രാജ്യത്തിന് തന്നെ മാതൃകയാകുന്ന സംവിധാനം സംസ്ഥാനത്ത് വികസിപ്പിക്കും. ഇതേ ദീര്‍ഘവീക്ഷണം മുന്‍നിര്‍ത്തിയാണ് സംവിധാനത്തിന് ബജറ്റില്‍ തുക വകയിരുത്തിയത്. പുതിയ സംവിധാനത്തില്‍ പ്രാദേശികഅറിവുകള്‍കൂടി ഉള്‍പ്പെടുത്തും, ഇതിനായി മത്സ്യതൊഴിലാളികളുടെ പ്രാതിനിധ്യവും ഉറപ്പാക്കും.
തീരദേശപൊലിസിന്റെ സന്നാഹങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ആധുനീകരണം ഉള്‍പ്പടെ നടപ്പാക്കും. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലിനായി കടലുമായിബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയെല്ലാം സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. തീരശോഷണംനിയന്ത്രിക്കുന്നതിന് കടല്‍ഭിത്തിനിര്‍മാണം സമയബന്ധിതമായി നടപ്പിലാക്കും.
ദുരന്തമുഖത്ത് തുടക്കംമുതല്‍ മന്ത്രി ഷിബു ബേബിജോണിന്റെ ക്രിയാത്മക ഇടപടെലാണുള്ളത്. മണിക്കൂറുകളുടെ ഇടവേളയില്‍ തിരച്ചില്‍ പുരോഗതി വിലയിരുത്തുംവിധമായിരുന്നു പ്രവര്‍ത്തനം. തലസ്ഥാനത്ത് നടന്ന അപകടങ്ങളിലും ഇതേ സമീപനമായിരുന്നു മന്ത്രിയുടേതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, പ്രാദേശിക രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, മത്സ്യതൊഴിലാളി സംഘടനാ നേതാക്കള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

I’ve been looking for a reliable spot like this for a while. The interface is super smooth and the payouts are quick. Definitely check out inwln379 if you want a fair game.