പലിശ കുറഞ്ഞ വായ്പകള്‍ എടുക്കാം : വന്‍ ഓഫറുകളുമായി യുഎഇയിലെ ബാങ്കുകള്‍

0
BANK

ദുബൈ: പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പലിശ നിരക്കു കുറച്ചു വായ്പകള്‍ നല്‍കാന്‍ യുഎഇയിലെ ബാങ്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാങ്കുകളുടെ പലിശനിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. വരുമാനം അനുസരിച്ചു 2.6 മുതല്‍ 4.5 ശതമാനം വരെയായിരിക്കും വാര്‍ഷിക പലിശ. ബാങ്കുകളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ പ്രകാരം വായ്പ പലിശ കുറച്ചതിനൊപ്പം ഉപയോക്താക്കളെ ആകര്‍ഷിക്കും നിരവധി ഓഫറുകളും ബാങ്കുകള്‍ നല്‍കുന്നുണ്ട്.ആദ്യ ഗഡു 180 ദിവസത്തേക്ക് മാറ്റിവയ്ക്കല്‍, ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ്, ട്രാന്‍സാക്ഷന്‍ ഫീസ് 2,500 ദിര്‍ഹമായി കുറയ്ക്കല്‍, 10,000 ദിര്‍ഹം വെല്‍കം ബോണസുകള്‍ എന്നിവയും ബാങ്കുകള്‍ നല്‍കുന്നു. ഉപഭോക്താവിന്റെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കുന്നത്. യുഎഇ പൗരന്മാര്‍ക്ക് നിരക്കുകള്‍ 2.02 ശതമാനത്തില്‍ തുടങ്ങി വരുമാന പരിധി അനുസരിച്ച് 3.08 ശതമാനം വരെ എത്താം.

പ്രവാസികള്‍ക്ക്, 70,000 ദിര്‍ഹമോ അതില്‍ കൂടുതലോ ശമ്പളത്തിന് 2.6 ശതമാനത്തില്‍ തുടങ്ങി 40,000 ദിര്‍ഹത്തിനും 69,000 ദിര്‍ഹത്തിനും ഇടയിലുള്ള ശമ്പളത്തിന് 2.7 ശതമാനമായി ഉയരും.25,000 ദിര്‍ഹത്തിനും 39,000 നും ഇടയിലുള്ള ശമ്പളത്തിന് 3.01 ശതമാനമായും, 12,000 ദിര്‍ഹത്തിനും 24,000 ദിര്‍ഹത്തിനും ഇടയിലുള്ള ശമ്പളത്തിന് 3.8 ശതമാനമായും, 8,000 ദിര്‍ഹത്തിനും 11,000 ദിര്‍ഹത്തിനും ഇടയിലുള്ള ശമ്പളത്തിന് 4.5 ശതമാനമായും നിരക്കുകള്‍ ഈടാക്കും. പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ തളര്‍ന്ന സാമ്പത്തിക രംഗത്തെ ഊര്‍ജസ്വലമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഊര്‍ജിത വായ്പ മേള.

Spread the love

Leave a Reply

Your email address will not be published. Required fields are marked *