ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വി ഡി സതീശൻ പങ്കെടുക്കില്ല
ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാനായി ഷാർജ ഭരണാധികാരി ഒപ്പിട്ട ഒരു ക്ഷണക്കത്ത് ആദ്യമായി ലഭിച്ച മുഖ്യമന്ത്രി കേരള സംസ്ഥാന മുഖ്യമന്ത്രിയായ വി. ഡി സതീശൻ ആയിരുന്നു. എന്നാൽ ഷാർജയിൽ നവംബർ നാല് മുതൽ 15 വരെ നടക്കുന്ന അന്താരാഷ്ട്ര പുസ്തകത്തിൽ സതീശൻ പങ്കെടുക്കുന്നില്ല. നവംബർ 14 15 തീയതികളിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കാൻ സാധ്യതയുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഷാർജ ഭരണാധികാരി ഒപ്പിട്ട ഒരു ക്ഷണക്കത്ത് ഒരു മുഖ്യമന്ത്രിക്കു നൽകുന്നത് മറ്റ് പലർക്കും ക്ഷണക്കത്തിലും മറ്റും ഒപ്പിടുന്നത് ഓരോ ഉദ്യോഗസ്ഥർ ആയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് വിഡി സതീശൻ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന എക്സ്പോ സെന്ററിൽ പങ്കെടുക്കാതിരിക്കുന്നത് എക്സ്പോ സെന്ററിലെ ബോൾ റൂമിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു വി ഡി സതീശൻ പങ്കെടുക്കാനിരുന്നത്. മുഖ്യമന്ത്രി സതീശനെ കാണുവാനായി നിരവധി ആളുകൾ ആയിരുന്നു ആറാം തീയതി എക്സ്പോ സെന്ററിലേക്ക് എത്താനിരുന്നത് അവരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്.
നവംബർ മാസം പതിനാറാം തീയതി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എക്സ്പോ സെന്ററിൽ എത്തുമെന്ന് സൂചനയുണ്ട് വിവിധ പുസ്തക പ്രകാശത്തെ ചടങ്ങിലും അദ്ദേഹം പങ്കെടുക്കുമെന്നും അറിയുന്നു ടി എൻ പ്രതാപനെ കുറിച്ചുള്ള പുസ്തകം എം എ യൂസഫലി എക്സ്പോ സെന്ററിലെ ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും.ചിരന്തന പബ്ലിക്കേഷൻസിന്റെ എട്ടോളം പുസ്തകങ്ങളും റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും അന്താരാഷ്ട്ര പുസ്തകത്തെ വരവേൽക്കാനായി ഷാർജ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകത്തിന് മുന്നോടിയായി നടക്കുന്ന പബ്ലിഷർകോൺഫറൻസ് ഇന്ന് ആരംഭിച്ചു മൂന്നാം തീയതി വരെനീണ്ടുനിൽക്കും.
