ഡോ. റിനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി : മീനാക്ഷിക്ക് തുടരാം
കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ഥലംമാറ്റം സ്റ്റേ ചെയ്തുകൊണ്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.സര്‍ക്കാരിന് ആശ്വാസകരമായ വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇരുകുട്ടരുടെയും വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി നടപടി.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തന്നെ സ്ഥലം മാറ്റിയത് നിയമവിരുദ്ധമായിട്ടാണെന്നായിരുന്നു ഡോ. കെജെ റീനയുടെ വാദം. എന്നാല്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ചായിരുന്നു റീനയുടെ സ്ഥലം മാറ്റമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അവരെ ഏതെങ്കിലും തരത്തില്‍ തരംതാഴ്ത്തുകയോ മറ്റോ ചെയ്തിട്ടില്ല. തത്തുല്യമായ മറ്റൊരു തസ്തികയിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും അവരുടെ ഡെപ്യൂട്ടേഷന് കാലാവധി അവസാനിച്ചെന്നുമുള്ള സര്‍ക്കാര്‍ വാദങ്ങള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പടരുന്നതിനിടെ, ആരോഗ്യവകുപ്പിന്റെ തലപ്പത്ത് തുടരുന്ന കസേരകളി ഇതിനോടകം വലിയ നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഡോ. റീനയ്ക്ക് പകരം അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷിയ്ക്കാണ് ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുന്നത്. ട്രൈബ്യൂണല്‍ ഉത്തരവുമായി ഡോ. റീന ഓഫീസിലെത്തിയെങ്കിലും കസേര വിട്ടുനല്‍കാന്‍ ഡോ. മീനാക്ഷി കൂട്ടാക്കിയിരുന്നില്ല.

[2627]Coki88: Login Daftar Apk Slot Gacor Deposit Dana,Coki88 memudahkan anda login dan daftar apk untuk akses slot gacor deposit dana serta situs casino live dealer. Ayo coba cara main baccarat online di sini. visit: coki88