പെൺകുട്ടിയുടെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം : പൊലീസുകാരൻ അറസ്റ്റിൽ 

0
IMG 20260429 WA0202

കൊല്ലം : ശാസ്താംകോട്ടയിൽ പെൺകുട്ടിയുടെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ.അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരൻ ശൂരനാട് സ്വദേശി അവിനാഷ് സുരേന്ദ്രനാണ് പിടിയിലായത്. സ്വത്തുക്കൾ തട്ടിയെടുക്കണമെന്ന ലക്ഷ്യത്തോടെ 6 വർഷം മുൻപ് പ്രായപൂർത്തിയാകാത്ത

പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഇവരുടെ മാതാവിൻ്റെ ഫോണിൽ നിന്നും ഫോട്ടോ കൈവശമാക്കിയിരുന്നു.പിന്നീട് ഈ ഫോട്ടോ ഫേക്ക് അക്കൗണ്ട് വഴി സമൂഹമാധ്യമങ്ങളിൽ മോശമായി പ്രചരിപ്പിക്കുകയും മാതാവിന് അയച്ചു കൊടുക്കുകയും ചെയ്തു.പെൺകുട്ടിയുടെ ഫോട്ടോകൾ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത് മറ്റാരോ ആണെന്നും,ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് തടയാൻ 15 പവൻ സ്വർണം നൽകണമെന്നും പ്രതി ആവശ്യപ്പെട്ടു.തുടർന്ന് ശൂരനാട് പൊലീസിൽ ഇവർ പരാതി നൽകുകയായിരുന്നു.

റൂറൽ എസ്.പിയുടെ നിർദ്ദേശ പ്രകാരം ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് സൈബർ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയായ അവിനാഷ് വലയിലായത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *