നന്മമരം അവാർഡ് സമ്മേളനത്തിൽ ലിബിന ഹാഷിമിനെ ആദരിച്ചു.
ആലപ്പുഴ: നന്മമരം ഗ്ലോബൽ ഫൌണ്ടേഷൻ ട്രസ്റ്റിന്റെ ഒൻപതാം വാർഷിക അവാർഡ്ദാന സമ്മേളനത്തിൽ യുവ എഴുത്തുകാരി ലിബിന ഹാഷിമിനെ ആദരിച്ചു. ഗ്ലോബൽ ഫൌണ്ടേഷൻ ട്രസ്റ്റിന്റെ ഒൻപതാം വാർഷിക ഉത്ഘടനത്തിനെത്തിയആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ലിബിനയുൾപ്പടെയുള്ളവരെ ആദരിച്ചത്. ലിബിനയുടെ ആദ്യ കവിത സമാഹാരമായ വാക്കുകളുടെ പെയ്ത് എന്ന പുസ്തകം രമേശ് ചെന്നിത്തലക്ക് സമ്മാനിച്ച്. ഹരിപ്പാട് എം.സി.എം. റിസോർട്ടിൽ നടന്ന ചടങ്ങിൽ നന്മമരം ദേശിയ കോ-ഓർഡിനേറ്റർ ഷാജഹാൻ രാജധാനി സ്വാഗതം ആശംസിച്ചു. നന്മമരം സംസ്ഥാന കോ-ഓർഡിനേറ്റർ സക്കീർ ഒതളൂർ മലപ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു, നന്മമരം സ്ഥാപകനും ചെയർമാനുമായ സൈജു ഖാലിദ് അധ്യക്ഷത വഹിച്ചു, നന്മമരം കോ-ഓർഡിനേറ്റർ രജി ജോമി നന്ദിയും രേഖപ്പെടുത്തി.
