ഭിക്ഷാടകന് കാറിടിച്ച് ദാരുണാന്ത്യം: കാറിനടിയില്‍ ആളുണ്ടെന്നറിഞ്ഞിട്ടും നിര്‍ത്തിയില്ല.
കൊല്ലം: കരുനാഗപ്പള്ളിയിൽ ഭിക്ഷാടകന് കാറിടിച്ച് ദാരുണാന്ത്യം; 2 കിലോമീറ്റര്‍ വലിച്ചിഴച്ചു, കാറിനടിയില്‍ ആളുണ്ടെന്നറിഞ്ഞിട്ടും നിര്‍ത്തിയില്ല. ഭിക്ഷാടകനോട് കൊടും ക്രൂരത. കൊല്ലം കരുനാഗപ്പള്ളിയില്‍ ഭിക്ഷാടകൻ കാർ ഇടിച്ച് മരിച്ച സംഭവത്തിലാണ് നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വാഹനാപകടത്തില്‍പ്പെട്ട ഭിക്ഷാടകനെ കാർ യാത്രികൻ രണ്ട് കിലോ മീറ്ററോളമാണ് വലിച്ചിഴച്ചു കൊണ്ടുപോയത്. കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം.
കാറിനടിയില്‍ മനുഷ്യൻ ഉണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ നിർത്താതെ മുന്നോട്ടുപോയി. ദേശീയപാതയില്‍ വെച്ച് അപകടത്തില്‍പ്പെട്ട ഭിക്ഷാടകനെ ബൈ റോഡില്‍ ഉപേക്ഷിച്ച് കാറുമായി ഇയാള്‍ കടന്നു കളഞ്ഞു കടത്തൂർ സ്വദേശി ഷാജഹാനാണ് കാർ ഓടിച്ചത് (ചിത്രത്തിൽ ഉള്ളത് ). ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്..
