കൊലപാതകശ്രമ കേസിലെ പ്രതികൾ പിടിയിൽ

0
PUNNAPRA
ആലപ്പുഴ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര സൗത്ത് പഞ്ചായത്ത് വാർഡ് 1 ചാരംകാട്ട് ഹൗസിൽ സന്തോഷ് (54), പുന്നപ്ര പഞ്ചായത്ത് വാർഡ് 1 തെക്കേതിൽ വീട്ടിൽ ബിബിൻ (44) എന്നിവരാണ് പിടിയിലായത്. യുവാവിനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും കമ്പി വടികൊണ്ട് അടിക്കുകയും ചെയ്ത സംഭവത്തിൽ പുന്നപ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ പിടിയിലായത്. സ്റ്റേഷൻ ഇൻ ചാർജ് അമ്പലപ്പുഴ ഇൻസ്പെക്ടർ പ്രതീഷ്, പുന്നപ്ര എസ് ഐ സച്ചിൻ ലാൽ,   എഎസ്ഐ അജയകുമാർ, സീനിയർ സി പി ഓ മാഹിൻ, സിപിഎം മുഹമ്മദ് സഹിൽ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *