കൊല്ലത്ത് യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍

0
KOLLAM ACC

കൊല്ലം: യുവാക്കളെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യ്തു. തിരുമുല്ലവാരം മഹാവിഷ്ണു നഗറില്‍ പന്തീരാംതുണ്ടില്‍ വീട്ടില്‍ലെ സന്തോഷ് മകന്‍ അശോക് കുമാര്‍ (30), ജോയി മകന്‍ അപ്പു എന്ന് വിളിക്കുന്ന യേശുദാസ്(19) എന്നിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഈ മാസം 11 -ാം തീയതി തിരുമുല്ലവാരം ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രക്കു ശേഷം മടങ്ങി പോവുകയായിരുന്ന യുവാക്കളെയാണ് പ്രതികള്‍ മുന്‍വിരോധത്താല്‍ ആക്രമിച്ചത്. തിരുമുല്ലവാരം കളരി ക്ഷേത്രത്തിലേക്ക് തിരിയുന്ന വഴിയില്‍ യുവാക്കളെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത വെസ്റ്റ് പോലീസ് ഒളിവില്‍ പോയ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ആശിഷിന്റെ നേതൃത്വത്തില്‍, എസ്.ഐ ഷബ്‌ന എസ്.സി.പി.ഓ മാരയ ദീപുദാസ്, വിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *