ഭക്തമനസിൽ സ്ഥാനം പിടിച്ചു കാളീ ഭൈരവി

ആലപ്പുഴ : കലാമൂല്യമുള്ള നിരവധി ഷോർട് ഫിലുമുകൾക്കും, നിരവധി ടിവി-സിനിമ പ്രോഗ്രാമുകൾക്കും രചനയും, സംവിധാനവും ഒരുക്കിയ രഞ്ജിത് രാജതുളസി പുതിയതായി സംവിധാനം ചെയ്ത ചെട്ടികുളങ്ങര ദേവിയുടെ ഭക്തി ഗാനം കാളീ ഭൈരവി വൈറൽ ആകുന്നു. ഭക്തരുടെ ദുഃഖങ്ങളിൽ ആശ്രയമാകുന്ന ദേവിയുടെ സാമീപ്യം ആണ് ഗാനത്തിനെ പ്രത്യേകത.
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ കായംകുളം തിരുവല്ല സംസ്ഥാന പാതയിൽ കായംകുളത്തിനും മാവേലിക്കരയ്ക്കും ഇടയിൽ ചെട്ടികുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളി ആണ് മുഖ്യ പ്രതിഷ്ഠ. ചെട്ടികുളങ്ങര അമ്മ എന്ന് ഭഗവതി അറിയപ്പെടുന്നു. കൊടുങ്ങല്ലൂരിൽ നിന്ന് വന്നതാണ് ഈ ഭഗവതി എന്ന് ഐതീഹ്യമുള്ള ചെട്ടികുളങ്ങര ക്ഷേത്രത്തിൽ എത്തുന്ന ഒരു അച്ഛനെയും മകളെയും ദേവി നേരിട്ട് അനുഗ്രഹിക്കുന്നതും, ദേവിക്കുമുന്നിൽ എല്ലാ ഭക്തരും തുല്യരാണെന്ന സന്ദേശവുമാണ് ഗാനത്തിന്റെ കഥാപശ്ചാത്തലം.
മേനോൻസ് മീഡിയയുടെ ബാനറിൽ നിർമ്മിച്ച ഭക്തിഗാന ആൽബത്തിന്റെ ഗാനരചന ശ്യാം സുന്ദർ, സംഗീതം & ആലാപനം ജയദേവൻ ദേവരാജൻ, ക്യാമറ ജോസഫ് മെഴുവേലി,എഡിറ്റിംഗ് സുദീപ് നൂറനാട്, അസോസിയേറ്റ് ഡയറക്ടർ ശ്രീജിത്ത് പൊന്നേഴ, അസിസ്റ്റന്റ് ഡയറക്ടർ സുകന്യ സുരേഷ്. എന്നിവർ ഈ സംഗീത ആൽബത്തിന്റെ ഭാഗമായി.
രഞ്ജിത് രാജതുളസിയുടെ അയ്യപ്പൻ എന്ന ഹൃസ്വചിത്രം ജനശ്രദ്ധ നേടുകയും നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു സഹ്യ ടിവി നൽകുന്ന മികച്ച ഷോട്ട് ഫിലിമിനുള്ള അവാർഡിനു അയ്യപ്പനും, മികച്ച ഷോട്ട് ഫിലിം സംവിധായകനുള്ള അവാർഡിനു രഞ്ജിത് രാജതുളസിയെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ട്രാൻസ്‌ജെൻഡറുടെ ഒരു രാത്രിയിലെ ജീവിതം ഇതിവൃത്തമാക്കി ചെയ്ത ഇൻസിപിരേഷൻ ഷോർട് മൂവി ‘EVERYONE AS EQUAL’ന്റെ രചനയും,സംവിധാനവും രഞ്ജിത് രാജതുളസിയാണ് നിർവഹിച്ചത്
ഗാനത്തിന്റെ ലിങ്ക് https://www.facebook.com/share/v/1BKTaAbNNX/
