വൈദ്യുതി തടസപ്പെടുന്നത് അടിയന്തിരമായി പരിഹരിക്കണം – അഡ്വക്കേറ്റ് ലൈൻ മർച്ചന്റ് അസോസിയേഷൻ(ALMA)

1
KALMA

കൊല്ലം: കരുനാഗപ്പള്ളിയിൽ തുടർച്ചയായി ഉണ്ടാകുന്ന കരണ്ട് കട്ട് വ്യാപാരികളെ ഏറെ പ്രതിസന്ധിയിലാക്കുന്നു. തുടർച്ചയായി ഉപഭോക്താക്കളും തൊഴിലാളികളും ലിഫ്റ്റിൽ കുടുങ്ങുന്ന സാഹചര്യമുണ്ടാകുന്നു. മാത്രമല്ല വളരെ പെട്ടെന്ന് തുടർച്ചയായി വൈദ്യുതി തടസ്സം നേരിടുന്നതിനാൽ വിലപിടിപ്പുള്ള പല വൈദ്യുതി ഉപകരണങ്ങളും കേടാവുകയും ചെയ്യുന്നുണ്ട്. ജനറേറ്ററും ഇൻവെർട്ടറും ഇല്ലാത്ത കടകളിൽ ഓണ സീസൻ സമയമായതുകൊണ്ട് തന്നെ വ്യാപാരത്തെ വലിയ നിലയിൽ ബാധിക്കുന്നുണ്ട്. സാധനം വാങ്ങാൻ വരുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെടുമ്പോൾ ഇറങ്ങിപ്പോകുന്ന സാഹചര്യവും ഉണ്ടാകുന്നു.

 

അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്ന് അഡ്വക്കേറ്റ് ലൈൻ മർച്ചന്റ് അസോസിയേഷൻ(ALMA ) ഭാരവാഹികളായ  പ്രസിഡന്റ് ഷിഹാൻ ബഷി, ജനറൽ സെക്രട്ടറി സഫീർഖാൻ, ട്രഷറർ റൂഷ പി കുമാർ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.

Spread the love

1 thought on “വൈദ്യുതി തടസപ്പെടുന്നത് അടിയന്തിരമായി പരിഹരിക്കണം – അഡ്വക്കേറ്റ് ലൈൻ മർച്ചന്റ് അസോസിയേഷൻ(ALMA)”

Leave a Reply

Your email address will not be published. Required fields are marked *