ഷാഫിയുമായി ഗുരു-ശിഷ്യ ബന്ധമില്ല : രാഹുല്‍ മാങ്കൂട്ടത്തില്‍

0
RAHUL MM

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയുമായി തനിക്കുള്ളത് സഹോദര സ്‌നേഹമാണെന്നും അതൊരിക്കലും ഗുരു-ശിഷ്യ ബന്ധമല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ചേര്‍ന്ന് തനിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു രാഹുല്‍.

വ്യക്തിപരമായി പേര് പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങളില്‍ പോലും നാട്ടില്‍ വിവാദങ്ങളുണ്ടാകുമ്പോള്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്ന ഒരു പ്രവണത ചില മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവര്‍ക്കെതിരെയും പുറത്തുള്ളവര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ല. സ്വന്തം പ്രൊഫൈലിലൂടെ അഭിപ്രായങ്ങള്‍ പറയാറുണ്ടെങ്കിലും വണ്‍ ടു ത്രീ അറ്റാക്ക് എന്ന പേരില്‍ ഒരു സേനയെയും വിന്യസിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *