മിസ് യൂനിവേഴ്സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ : കെസിയ പുറത്ത്
സാന്‍ ജുവാന്‍ (പ്യൂര്‍ട്ടോ റിക്കോ): മിസ് യൂനിവേഴ്സ് മത്സരത്തില്‍ ഇന്ത്യയുടെ കെസിയ ലിസ് മെജോ പുറത്ത്. അവസാന 30ല്‍ എത്തിയെങ്കിലും 12 പേരിലേക്ക് ചുരുങ്ങിയതോടെയാണ് മാവേലിക്കര സ്വദേശിയായ 19കാരി പുറത്തായത്. മിസ് യൂനിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കിയ ആദ്യ മലയാളി എന്ന നേട്ടത്തോടെയാണ് കെസിയ ആഗോള സൗന്ദര്യമത്സരത്തിന്റെ വേദിയിലെത്തിയത്. 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന മത്സരത്തില്‍ 116 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളാണ് കിരീടത്തിനായി മാറ്റുരച്ചത്. നിലവിലെ മിസ് യൂണിവേഴ്സ് ജേതാവായ മെക്സിക്കോയുടെ ഫാത്തിമ ബോഷ് പിന്‍ഗാമിക്ക് കിരീടം കൈമാറും.
