അയ്മുറി ശിവക്ഷേത്രം ഊട്ടു പുരയുടെ മുന്നിൽ വെള്ളക്കെട്ട്

കൊച്ചി / പെരുമ്പാവൂർ: അയ്മുറി ശിവക്ഷേത്രം തപോവനം ഊട്ടുപുരയുടെ കവാടത്തിൽ റോഡിൽ വെള്ളക്കെട്ട്. അടുത്തയിടെ ഈ ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണികൾ നടത്തിയതോടെയാണ് മഴ പെയ്താൽ റോഡിൽ നിന്നും വെള്ളം ക്ഷേത്രം ഊട്ടുപുര മുറ്റത്തേക്ക് കയറാൻ തുടങ്ങിയത്. ഊട്ടുപുര മുറ്റത്തെ ടൈലുകൾ ഉയർത്തി ഈ പ്രശ്നം ഭാഗികമായി പരിഹരിച്ചെങ്കിലും റോഡിൽ കാന നിർമ്മിക്കാതെ ശാശ്വത പരിഹാരം ഉണ്ടാകില്ല. എതിർവശത്തുള്ള കൂവപ്പടി സഹകരണ ബാങ്കിനു മുന്നിലും വെള്ളക്കെട്ടുണ്ട്. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികൾ അധികൃതർക്ക് പരാതി നൽകി.
