സംഗീതസാന്ദ്രമാക്കാൻ ശരത് എത്തുന്നു: ഓഗസ്റ്റ് 15-ന് തരംഗ് സിംഫണി നവിമുംബയിൽ.

മുംബൈ: പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശരത് നവിമുംബൈയിലെ സംഗീതപ്രേമികൾക്ക് മുന്നിൽ പാടുന്നു. കലാരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ ‘തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ്’ ഒരുക്കുന്ന രണ്ടാമത്തെ സംഗീതനിശയിലാണ് ശരത് മുഖ്യാതിഥിയായെത്തുന്നത്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് നെരൂൾ ടെർണ ഓഡിറ്റോറിയത്തിൽ (Terna Auditorium, Nerul) വൈകിട്ട് 6.30 മുതലാണ് നവിമുംബൈയെ സംഗീതലഹരിയിലാഴ്ത്തുന്ന ‘Tarang Symphony‘ അരങ്ങേറുന്നത്. സംഗീതപ്രേമികൾക്ക് താഴെ കൊടുത്ത നമ്പറുമായി ബന്ധപ്പെട്ട് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
7738159911 / 7738686944
8590017956 /9702345724
9818093494 / 7887495343
