സുമ രാമചന്ദ്രനെ അനുസ്മരിച്ചു

0
SUMA RA

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബയ് മേഖല സുമ രാമചന്ദ്രനെ അനുസ്മരിച്ചു. 2026 മെയ് 31 ന് ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറെെൻ എൻജിനിയേഴ്സ് ഇൻഡ്യ ഓഡിറ്റോറിയത്തിൽ (നെരൂൾ) വച്ചാണ് സുമാഞ്ജലി നടത്തിയത്.  സുമയുടെ ബാല്യം മുതലുളള ജീവൻ തുടിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഡോക്യൂമെന്ററി പ്രദർശനത്തോടും സുമക്ക് സുമാഞ്ജലിയോടും കൂടിയാണ് സുമാഞ്ജലി എന്ന അനുസ്മരണ പരിപാടി ആരംഭിച്ചത്. ശേഷം സുമയുടെ പ്രധാന പ്രവർത്തന മേഖലയായ അക്ഷരശ്ലോക രംഗത്തെ പ്രത്ഭരായ ഡോ.സുരേന്ദ്രൻ, ഷീല എസ്. മേനോൻ, അജിത തുടങ്ങിയവർ സുമക്ക് ശ്ലോകാർപ്പണം നടത്തി.

സുമയുടെ സാമൂഹ്യ സംഘടനാ പ്രവർത്തനങ്ങളുടെ ആകെത്തുകയെ സംഗ്രഹിച്ച് അനിൽപ്രകാശ് നൽകിയ ആമുഖ ശേഷം കുടുംബസുഹൃത്തും മുതിർന്ന സാംസ്കാരിക പ്രവർത്തകയുമായ രുഗ്മണി സാഗർ ചർച്ച തുടങ്ങി വച്ചു. തുടർന്ന് നിഷ ഗിൽബർട്ട്, ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാർ, ജി.വിശ്വനാഥൻ, കണക്കൂർ ആർ. സുരേഷ് കുമാർ, എം.ജി. അരുൺ, ജയപ്രകാശ് പി.ഡി, വിനയൻ കളത്തൂർ, റീന സന്തോഷ്, സണ്ണി മാത്യു, പി.ആർ. സഞ്ജയ്, സുമേഷ് പി.എസ്, ശ്രീകുമാർ മാവേലിക്കര, സജീവൻ, നിഷ പ്രകാശ്, സുരേഷ് തുളസി, അജിത്ത് ശങ്കരൻ, കെ.കെ മോഹൻദാസ്, പ്രകാശ് കാട്ടാക്കട, രമണിയമ്മ, ഷൈജ ബിജു, ഷാബു ഭാർഗ്ഗവൻ തുടങ്ങിയവർ സംസാരിച്ചു.

ഇടപെട്ട ഓരോ കർമ്മ മേഖലകളിലും സുമയുടെ ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളുടെ നേർചിത്രങ്ങൾ വരച്ചു കാട്ടിയാണ് അവരവരുടെ നേരനുഭവങ്ങൾ ചർച്ചയിൽ പറങ്കെടുത്ത ഓരോരുത്തരും വേദിയിൽ പങ്കിട്ടത്. കെ.ജി.രാജൻ, രാമചന്ദ്രൻ മഞ്ചറമ്പത്ത്, ജീവൻ രാജ്, സന്ദീപ് വർമ്മ, മായാദത്ത്, ജ്യോതിലക്ഷ്മി നമ്പ്യാർ, തുളസി മണിയാർ, ലിനോദ് വർഗ്ഗീസ് തുടങ്ങിയ കലാ സാഹിത്യ സാംസ്കാരിക സംഘടന പ്രവർത്തന മണ്ഡലങ്ങളിലെ ഒട്ടേറെ പേരും, സുമയുടെ സൗഹൃദ വൃന്ദങ്ങളിലെ നൂറുകണക്കിനു ആളുകളും സുമാഞ്ജലിയിൽ പങ്കെടുത്തു. സംഗീത രാജീവും ശ്യാംലാലും ശ്ലോകാഞ്ജലി അർപ്പിച്ചു.

സുമയുടെ പ്രസന്നമായ ഓർമ്മകളും ക്രിയാത്മകമായ പ്രവർത്തനങ്ങളുടെ ഊർജ്ജവും ശക്തിയും മങ്ങാതെ ശാശ്വതമായി നിലനിൽക്കും വിധം സമൂഹത്തിന് മുതൽക്കൂട്ടാകുന്ന രീതിയിലുമുള്ള പ്രവർത്തനങ്ങൾക്ക് മുൻകയ്യെടുക്കണമെന്ന അഭിപ്രായവും, സുമയുടെ സ്മരണാർത്ഥം മുംബയ് ലെ കുട്ടികൾക്ക് അക്ഷരശ്ലോകം ഓൺലൈൻ ആയി പഠിക്കുവാനുള്ള സൗകര്യവും സംവിധാനവുമൊരുക്കണമെന്ന ആഗ്രഹങ്ങളും സുമാഞ്ജലിയിൽ പലരും പങ്കുവെച്ചു. സെക്രട്ടറി ജയ നാരായണന്റെ സ്വാഗതത്തെത്തുടർന്ന് പ്രസിഡന്റ് മിനി അനിൽപ്രകാശ് സുമസ്മരണ നടത്തി. ട്രഷറർ ബാബു പി.എം നന്ദി പ്രകാശിപ്പിച്ചു. മലയാളോത്സവം കൺവീനർ രമ എസ് നാഥ് ചടങ്ങ് നിയന്ത്രിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *