38 വർഷത്തെ രക്തദാന സേവനത്തിന് NMCAയ്ക്ക് ആദരം

1
NCMA

 

മുംബൈ : നാഷിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) കഴിഞ്ഞ 38 വർഷമായി നാഷിക് സിവിൽ ഹോസ്പിറ്റലുമായി സഹകരിച്ച് തുടർച്ചയായി സംഘടിപ്പിച്ചുവരുന്ന രക്തദാന ക്യാമ്പുകൾക്കും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും ആദരമായി Blood Donation Camp Organizers’ Felicitation Ceremonyയിൽ NMCAയെ ആദരിച്ചു.

“രക്തദാനം മഹത്തായ ജീവകാരുണ്യ പ്രവർത്തനമാണ്; ഒരു വ്യക്തിയുടെ രക്തദാനം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നു” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, കഴിഞ്ഞ നാല് പതിറ്റാണ്ടിനോടടുത്ത കാലമായി NMCA നാഷിക്കിലെ രക്തദാന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്നു. നിരവധി രക്തദാതാക്കളെ ഈ മഹത്തായ സേവനത്തിലേക്ക് എത്തിക്കുന്നതിലും സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിലും NMCA നിർണായക പങ്കുവഹിച്ചുവരുന്നു.

2026 ആഗസ്റ്റ് 8ന് നാഷിക്കിലെ IMA Hall-ൽ നടന്ന ആദരിക്കൽ ചടങ്ങിൽ, NMCAയെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി ശ്രീ. ശിവൻ സദാശിവൻ, ഓഫീസ് സെക്രട്ടറി ശ്രീ. വിനോദ് തുളസീധരൻ പിള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. ജി.കെ. ശശികുമാർ എന്നിവർ പങ്കെടുത്ത് ആദരം ഏറ്റുവാങ്ങി.

ഈ അംഗീകാരം NMCAയുടെ പ്രവർത്തക സമിതിയുടെയോ ഏതാനും വ്യക്തികളുടെയോ മാത്രം നേട്ടമല്ലെന്നും, 38 വർഷമായി NMCAയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളോട് സഹകരിച്ച എല്ലാ രക്തദാതാക്കൾക്കും അംഗങ്ങൾക്കും പ്രവർത്തകർക്കും നാഷിക് സമൂഹത്തിനുമുള്ള അംഗീകാരമാണെന്നും NMCA ഭാരവാഹികൾ അറിയിച്ചു.

മനുഷ്യജീവന് വിലമതിക്കാനാകാത്ത രക്തം നൽകുന്നതിലൂടെ സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്ന രക്തദാതാക്കൾക്ക് NMCA നന്ദി അറിയിച്ചു. വരും വർഷങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ രക്തദാന ക്യാമ്പുകളും സാമൂഹിക സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് NMCA അറിയിച്ചു.

Spread the love

1 thought on “38 വർഷത്തെ രക്തദാന സേവനത്തിന് NMCAയ്ക്ക് ആദരം”

  1. phxojili is surprisingly easy to navigate. I didn’t have any trouble setting up my account or finding my favorite games. Very smooth operation overall.

Leave a Reply

Your email address will not be published. Required fields are marked *