അക്കാഫ് മ്യൂസിക് ക്ലബ് ലോക സംഗീത ദിനം ആഘോഷിച്ചു.
ദുബൈ: ജൂൺ 21-ന് ലോക സംഗീത ദിനത്തോടനുബന്ധിച്ച് അക്കാഫ് മ്യൂസിക് ക്ലബ് “സംഗീത സായാഹ്നം” സംഘടിപ്പിച്ചു. അക്കാഫ് ഇവന്റ്സ് കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ മ്യൂസിക് ക്ലബ് അംഗങ്ങളുടെയും സംഗീത പ്രേമികളുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മ്യൂസിക് ക്ലബ് ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. അക്കാഫ്ചാ രിറ്റി & കൾച്ചറൽ കോർഡിനേറ്റർ വി.സി. മനോജ്, ലേഡീസ് വിംഗ് പ്രസിഡന്റ് വിദ്യ പുതുശ്ശേരി എന്നിവർ മ്യൂസിക് ക്ലബ്ബിന്റെ ഉപദേഷ്ടാക്കളായും, ഷെഫി അഹമ്മദ് സെക്രട്ടറിയായും, പുഷ്പ മഹേഷ്, അനൂപ് നായർ എന്നിവർ കോർഡിനേറ്റർമാരായും, ശ്രീമോൾ, ശ്രീകല, ഷർമിസ്, സജയ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു.
പരിപാടിയിൽ അക്കാഫ് ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ, സംഘടനയുടെ ചീഫ് പാട്രൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, സെക്രട്ടറി കെ. വി. മനോജ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, ഷകീർ ഹുസൈൻ, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, അസിസ്റ്റന്റ് ചീഫ് കോർഡിനേറ്റർ സനീഷ് കുമാർ, സോഷ്യൽ മീഡിയ കോർഡിനേറ്റർ സത്താർ, ലേഡീസ് വിംഗ് ചെയർപേഴ്സൺ റാണി സുധീർ, വൈസ് പ്രസിഡന്റ് ബിന്ദു ആന്റണി എന്നിവർ പങ്കെടുത്തു.
തുടർന്ന് മ്യൂസിക് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച ഗാനങ്ങളും സംഗീതപരിപാടികളും സദസ്സിനെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് നയിച്ചു. ലോക സംഗീത ദിനത്തിന്റെ സന്ദേശം പങ്കുവെച്ച ഈ സംഗീത സായാഹ്നം, സംഗീതാസ്വാദകർക്ക് ഹൃദ്യവും അവിസ്മരണീയവുമായ അനുഭവമായി മാറുകയും, സംഗീതത്തിലൂടെ സൗഹൃദവും സാംസ്കാരിക ഐക്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കുകയും ചെയ്തു.

[1477]Mostbet Official Login বাংলাদেশ | সেরা ক্যাসিনো বোনাস ও অ্যাপ,mostbet এর সাথে যুক্ত হয়ে সেরা অনলাইন ক্যাসিনো বোনাস উপভোগ করুন। বিকাশ দিয়ে টাকা জমা দিন এবং অ্যাপ ডাউনলোড করে স্লট গেম খেলুন। আজই জয়েন করুন। visit: mostbet
[2527]homebet88tl.site login at registration – legit slots gcash,Sa homebet88tl.site, madali ang registration para sa legit online slots gcash. Alamin din kung paano maglaro ng baccarat at download casino app apk ngayon. visit: homebet88tl.site