ഏഴിന്റെ ഏഴുന്നള്ളത്ത് : മ്മടെ തൃശ്ശൂർ പൂരം 2026’ ഡിസംബർ രണ്ടിന് ദുബായിൽ അരങ്ങേറും
ദുബായ്: യുഎഇയിലെ പ്രവാസി തൃശ്ശൂർക്കാരുടെ പ്രമുഖ കൂട്ടായ്മയായ ‘മ്മടെ തൃശ്ശൂർ ഒഫീഷ്യൽ’ സംഘടനയുടെ ഏഴാമത് പൂരത്തിന് തിരുനാൾ കുറിച്ചു. ഒട്ടനവധി സാംസ്കാരിക പുതുമകളോടെ അരങ്ങേറുന്ന ‘മ്മടെ തൃശ്ശൂർ പൂരം 2026’ വരും ഡിസംബർ 2-ന് യുഎഇയിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ദുബായ് ദേര കോറൽ ഹോട്ടലിൽ വെച്ച് നടന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിലും പൂരം പ്രഖ്യാപന ചടങ്ങിലുമാണ് “ഏഴിന്റെ ഏഴുന്നള്ളത്ത്” എന്ന് പേരിട്ടിരിക്കുന്ന പൂരത്തിന്റെ ഔദ്യോഗിക വിവരങ്ങൾ ഭാരവാഹികൾ പുറത്തുവിട്ടത്.
തൃശ്ശൂർ പൂരത്തിന്റെ അതേ തനിമയിലും ഗാംഭീര്യത്തിലും കഴിഞ്ഞ ആറ് വർഷങ്ങളായി ദുബായിൽ പൂരം വിജയകരമായി സംഘടിപ്പിച്ചു വരുന്ന കൂട്ടായ്മയുടെ ഏഴാമത് പൂരാഘോഷമാണ് ഇത്തവണ നടക്കുന്നത്. Equity പ്ലസ്, ഹിറ്റ് ഫ്‌എം എന്നിവരുമായി സംയുക്തമായി സഹകരിച്ച് നടത്തുന്ന ഇത്തവണത്തെ പൂരം, പൂർണ്ണമായും വ്യത്യസ്തവും ആകർഷകവുമായ കലാ-സാംസ്കാരിക പരിപാടികൾ കൊണ്ട് യുഎഇയിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡിസംബറിലെ മഹാപൂരത്തിന് മുന്നോടിയായി വരുന്ന സെപ്റ്റംബർ 27-ന് ‘ഈണം 2026’ എന്ന പേരിൽ വിപുലമായ സാംസ്കാരിക-സംഗീത വിരുന്നും ദുബായിൽ അരങ്ങേറും. പൊതുയോഗത്തിൽ വെച്ച് ഇരു പരിപാടികളുടെയും ഔദ്യോഗിക പോസ്റ്റർ പ്രകാശനം പ്രമുഖരുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു.
മ്മടെ തൃശ്ശൂർ ഒഫീഷ്യൽ പ്രസിഡന്റ് അനൂപ് അനിൽദേവൻ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ആലുങ്കൽ വാർഷിക പ്രവർത്തന റിപ്പോർട്ടും, ട്രഷറർ രശ്മി രാജേഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വരും വർഷങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സ്പോർട്സ് മേളകൾക്കും കൂടുതൽ പ്രാധാന്യം നൽകുമെന്നും സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ സംഘടന മുന്നിൽ നിൽക്കുമെന്നും യോഗം വിലയിരുത്തി. ഗൾഫ് മണ്ണിൽ കേരളീയ സംസ്കാരത്തിന്റെ പെരുമ വിളിച്ചോതുന്നതിൽ യുഎഇയിലെ തൃശ്ശൂർ പ്രവാസി കൂട്ടായ്മകൾ എപ്പോഴും സജീവമാണ്. ഇലഞ്ഞിത്തറ മേളത്തിന്റെയും കുടമാറ്റത്തിന്റെയും നാട്ടുവെളിച്ചം പ്രവാസലോകത്ത് പുനഃസൃഷ്ടിക്കുന്ന ‘മ്മടെ തൃശ്ശൂർ പൂരം’, ഗൾഫ് മലയാളികൾക്ക് തങ്ങളുടെ ജന്മനാടിന്റെ സാംസ്കാരിക വേരുകളിലേക്കുള്ള തിരിച്ചുപോക്കാകുന്നു. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ ജീവകാരുണ്യ-സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ ലക്ഷ്യം

[4373]U77 – বাংলাদেশ অনলাইন ক্যাসিনো গেমস – লগইন, প্রমোশন এবং অফিসিয়াল ওয়েবসাইট,u77-এ অনলাইন ক্যাসিনো গেমস খেলার জন্য সাইন ইন বা রেজিস্টার করুন। এখানে টাকা জমা ও উত্তোলন পদ্ধতি এবং দায়িত্বপূর্ণ গেমিং সংক্রান্ত নিয়মাবলী পড়ুন। visit: u77