സംഘപരിവാറിന്റെ നൂറ് വര്‍ഷങ്ങള്‍ : പരിപാടിയില്‍ പങ്കെടുത്ത് കേരള, എംജി, മലയാളം, സര്‍വകലാശാല വിസിമാര്‍

തിരുവനന്തപുരം:ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് കേരള, എംജി, മലയാളം സര്‍വകലാശാല വിസിമാര്‍. തിരുവനന്തപുരം ഉദയാ കണ്‍വെന്‍ഷനില്‍ നടന്ന പരിപാടിയിലാണ് വിസിമാര്‍ പങ്കെടുത്തത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍ ഡോ. മോഹനന് കുന്നുമലിന് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം നേരത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സംഘപരിവാറിന്റെ 100 വര്‍ഷങ്ങള്‍ എന്ന പേരില്‍ ഇന്ന് നടന്ന പരിപാടിയിലാണ് ഡോ. മോഹനന് കുന്നുമല് പങ്കെടുത്തത്.
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു.കേരള വിസിയുടെ സംഘപരിവാര്‍ ബന്ധം എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ നിരവധി തവണ ചൂണ്ടിക്കാട്ടുകയും അത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ സംഭവത്തില്‍ എസ്എഫ്ഐയും പ്രതിഷേധം രേഖപ്പെടുത്തി.
