എം.ഡി.എം.എയുമായി യുവാവ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ വിൽപ്പനയ്ക്കായി എത്തിച്ച 10.246 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി, ആദിനാട്, എരമത്ത് ലക്ഷംവീട് കോളനിയിൽ രവീന്ദ്രൻ മകൻ രാഹുൽ(20) എന്നയാളെയാണ് കരുനാഗപ്പള്ളി പോലീസും കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സബ്ബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ ആണ് പിടികൂടിയത്. ഇയാൾ അന്യസംസ്ഥാനത്ത് നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതായി ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 10.01.2026 തിയ്യതി രാത്രി 8 മണിയോടെ കൂടി കരുനാഗപ്പള്ളി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ ഷെമീർ, എസ്.ഐ വേണുഗോപാൽ സി.പി.ഓ മാരായ അനിത, പ്രശാന്ത്, നൗഫെൻജൻ എന്നിവരും കരുനാഗപ്പള്ളി സബ്ബ് ഡിവിഷൻ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
