കേരള ഫീഡ്സ് എലൈറ്റും,മിടുക്കിയും ഇനി 20 കിലോ പാക്കറ്റിലും.

0
Screenshot 20251225 092236 Gallery

തിരുവനന്തപുരം  : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട കാലിതീറ്റകളായ കേരള ഫീഡ്സ് എലൈറ്റ്, കേരള ഫീഡ് മിടുക്കി എന്നിവയുടെ 20 കിലോ തൂക്കം വരുന്ന കാലിത്തീറ്റ പാക്കറ്റുകൾ വിപണിയിൽ ലഭ്യമാക്കി. സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി 20 കിലോ പാക്കറ്റുകളുടെ വിതരണോദ്ഘാടനം നടത്തി.നിലവിൽ 50 കിലോ ചാക്കിൽ ലഭ്യമാകുന്ന കേരള ഫീഡ്സ് എലൈറ്റ്, കേരള ഫീഡ്സ് മിടുക്കി, എന്നീ കാലിത്തീറ്റുകളുടെ കുറഞ്ഞ അളവിലുള്ള പാക്കറ്റുകളിൽ ലഭ്യമാകുന്നത് ക്ഷീരകർഷകർക്ക് ഏറെ ഗുണകരമാകുമെന്നും പ്രത്യേക ഇളവുകളുടെ വിപണിയിൽ ലഭിക്കുന്ന കേരള ഫീഡ്സ് എലൈറ്റ് കേരള ഫീഡ് മിടുക്കി എന്നീ ഉൽപ്പന്നങ്ങൾക്ക് 20 കിലോ പാക്കറ്റിന് യഥാക്രമം ₹596/- ₹528/- എന്നിങ്ങനെയാണ് വിപണി വില. പുതിയ പാക്കറ്റിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ക്ഷീര കർഷകർക്കുള്ള സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര സമ്മാനമാണിതെന്ന് കേരള ഫീസ് കമ്പനി മാനേജിംഗ് ഡയറക്ടർ ഷിബു. എ.ടി പറഞ്ഞു

മന്ത്രിയുടെ ചേമ്പറിൽ നടന്ന വിതരണോൽഘാടന ചടങ്ങിൽ കേരള ഫീഡ്സ് മാനേജിംഗ് ഡയറക്ടറും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് അഡീഷണൽ സെക്രട്ടറിയുമായ ഷിബു എ.ടി, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലാം ഐ. എ. എസ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എം. സി. റെജിൽ ഐ. എ. എസ്, ക്ഷീരവികസന വകുപ്പ് സെക്രട്ടറി ശാലിനി ഗോപിനാഥ്, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് പ്രൈവറ്റ് സെക്രട്ടറി അനിൽ ഗോപിനാഥ്, കെ എൽ ഡി ബി മാനേജിംഗ് ഡയറക്ടർ ഡോക്ടർ ആർ രാജീവ്, ഫിനാൻസ് മാനേജർ രാജശേഖരൻ കെ.എൻ, മാർക്കറ്റിംഗ് ഡെപ്യൂട്ടി മാനേജർ ഷൈൻ എസ് ബാബു, മാർക്കറ്റിംഗ് ജൂനിയർ ഓഫീസർ സൂര്യ ശ്യം, ക്ഷീര വികസന വകുപ്പ് ജോയിൻ ഡയറക്ടർ ഷീബ ഖമർ, കേരള ഫീഡ്സ് കരുനാഗപ്പള്ളി യൂണിറ്റ്ഹെഡ് സീന ജി തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *