ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു : രണ്ടുപേര്‍ക്ക് പരിക്ക്

0
LIGHTING

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ ചാവടിയിലാണ് അപകടം ഉണ്ടായത്. നിര്‍മ്മാണ തൊഴിലാളിയായ വിന്‍സെന്റ് ( 52) ആണ് മരിച്ചത്. മിന്നലേറ്റ വിന്‍സെന്റിനെ ഉടന്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിന്‍സെന്റിനൊപ്പം മിന്നലേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന്റെ മുകൾ നിലയിൽ നിര്‍മ്മാണ ജോലിക്കിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *