മദ്യപാനം ചോദ്യം ചെയ്ത വിരോധത്തിൽ മധ്യവയസ്‌കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

0
SAK 01102026

കൊല്ലം:  ശക്തികുളങ്ങരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടം കൂടിയിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിലായി. ശക്തികുളങ്ങര കാവനാട് ഫാത്തിമാ ഐലന്റിൽ ജിജോ ഭവനിൽ ജിജോ ജോൺ(36), മുക്കാട് സാനു ഭവനിൽ ആന്റണി മകൻ പ്രവീൺ(32), മുക്കാട് അരലപ്പൻ തുരുത്തിൽ ബിനു ഭവനിൽ തോമസ് മകൻ ബിനു(41) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. മധ്യവയസ്‌കന്റെ ചേട്ടന്റെ വസ്തുവിൽ ഇരുന്ന് പ്രതികൾ മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. 28.09.2026 തീയതി ഉച്ചയ്ക്ക് 12.30 മണിയോടെ മധ്യവയസ്‌കനെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള ആക്രമണത്തിൽ മധ്യവയസ്‌കന്റെ വലതു കാലിനും ഇടതുകൈക്കും തലയ്ക്കും പരിക്കേറ്റു. മധ്യവയസ്‌കന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത ശക്തികുളങ്ങര പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ജി എസ് ഐ സജയൻ, ഡ്രൈവർ എ എസ് ഐ ഹാജാ മോൻ, എസ് സി പി ഓ നൗഫെൻ ജാൻ, അഖിൽ രാജ്, രാഹുൽ കൃഷ്ണൻ, ഡ്രൈവർ സി പി ഓ അഭിലാഷ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *