പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി : ഒന്നര വയസുകാരന് ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ: ഒന്നര വയസുകാരന് ട്രെയിന്‍ തട്ടി മരിച്ചു. വീടിന് സമീപമുള്ള റെയില്‍വേ പാളത്തിലേക്ക് ഒറ്റയ്ക്ക് മുട്ടിലിഴഞ്ഞ് എത്തുകയായിരുന്നു. ആലപ്പുഴ കാക്കാഴം പുതുവല്‍ വിനീതിന്റെ മകന് ത്രിണവ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിക്ക് കൊല്ലം ഭാഗത്തേക്കു പോയ മെമു ആണ് കുഞ്ഞിനെ തട്ടിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി
