സ്വർണ്ണപ്പണയം തിരിമറി നടത്തി കോടികൾ തട്ടിയ കേസ്സിലെ പ്രതി അറസ്റ്റിൽ

ആലപ്പുഴ : ചുനക്കര കോമല്ലൂരിൽ പ്രവർത്തിച്ച് വന്ന സ്വകാര്യ ധനകാര്യസ്ഥപനത്തിൽ പൊതുജനങ്ങളിൽ നിന്നും പണയമായി സ്വീകരിച്ച സ്വർണ്ണം തിരിമറി നടത്തി കോടികൾ തട്ടിയ കേസ്സിലെ രണ്ടാം പ്രതി അറസ്റ്റിലായി. ചുനക്കര നടുവിലേ മുറിയിൽ മണക്കാട്ടുശ്ശേരിൽ വീട്ടിൽ സജു തങ്കച്ചന്റെ ഭാര്യ ടിനുതമ്പാൻ (വയസ്സ്-38) ആണ് പോലീസ് പിടിയിലാത്. ചുനക്കര കോമല്ലൂർ എന്ന സ്ഥലത്ത് ശ്രീലകം ഫിനാൻസ് എന്ന പേരിൽ പ്രവർത്തിച്ചു വന്ന സ്വകാര്യ ധനകാര്യസ്ഥപനത്തിലെ സ്ററാഫായിരുന്നു അറസ്റ്റിലായ ടിനു തമ്പാൻ.പ്രതിയും സ്വകാര്യസ്ഥാപനത്തിന്റെ ഉടമ രാധാകൃഷ്ണനും പൊതു പ്രവർത്തകനായ രാഹുൽ രാധാകൃഷ്ണനും ചേർന്ന് സ്ഥാപനത്തിൽ ആളുകൾ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തു എന്നാണ് കേസ്സ്.
കായംകുളത്ത് ബന്ധുവീട്ടിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രതീപ് ടി. കെ ഐ പി എസിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡെപ്യൂട്ടീ പോലീസ് സൂപ്രണ്ട് അലക്സ് ബേബിയുടെ നേതൃത്വത്തിൽ കുറത്തികാട് SHO ഉദയ കുമാർ .V , ASI സജുമോൾ, SCPO സുന്ദരേശൻ, CPO ശ്യാംകുമാർ എന്നിവരടങ്ങിയ സ്ക്വാഡാണ് പ്രതിയെ കായംകുളത്തു നിന്നും അറസ്റ്റ് ചെയ്തത്.
