സ്മിത് മചാറിനെ നേരിട്ടെത്തി അഭിനന്ദനമറിയിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ.

0
SMITH UAE
ദുബായ് :ഫ്ലൈദുബായ് FZ1073 വിമാനത്തിൽ അസാധാരണ സാഹചര്യം നേരിടുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മചാറിനെ ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. അദ്ദേഹത്തിന്റെ ധീരതയെയും ഉത്തരവാദിത്തബോധത്തെയും ഷെയ്ഖ് ഹംദാൻ പ്രത്യേകം പ്രശംസിച്ചു. മനുഷ്യജീവന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും മുൻഗണന നൽകിക്കൊണ്ട് അത്യപൂർവ്വമായ ധീരതയും ഉയർന്ന ഉത്തരവാദിത്തബോധവുമാണ് ക്യാപ്റ്റൻ സ്മിത് മചാർ പ്രകടിപ്പിച്ചതെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
യു.എ.ഇ ഭരണകൂടത്തിന്റെ എല്ലാവിധ അഭിനന്ദനങ്ങളും നന്ദിയും സ്മിത് മചാറിനുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
“ഞങ്ങളുടെ ടീമിന്റെയും രാജ്യത്തിന്റെ കഥയുടെയും ഭാഗമാണ് അദ്ദേഹം. കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും രാജ്യമായ യുഎഇ എന്താണോ ഉയർത്തിപ്പിടിക്കുന്നത്, അതിന്റെ ഉത്തമ ഉദാഹരണമാണ് സ്മിത് മചാർ,” എന്നും ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *