സിബി മലയിൽ സിനിമയുടെ 41 വർഷങ്ങളിലൂടെ ഒരു അപൂർവ യാത്ര : ദേവദൂതൻ

0
DEVADHOODHAN

ദുബൈ : മലയാള സിനിമയിലെ ഇതിഹാസ സംവിധായകൻ സിബി മലയിൽ തന്റെ 41 വർഷത്തെ സമ്പന്നമായ സിനിമാ ജീവിതത്തിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന മെഗാ ഷോ “ദേവദൂതൻ” ഡിസംബർ 5ന് ദുബായ് ഫോക്ലോർ തിയേറ്ററിൽ അരങ്ങേറും.സിബി മലയിൽ നേരിട്ട് വേദിയിലെത്തി ജയറാജ് വാര്യരോടൊപ്പം തന്റെ സിനിമാ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും ഓർമ്മകളും പങ്കുവയ്ക്കുന്നതാണ് “ദേവദൂതന്റെ” ഏറ്റവും വലിയ പ്രത്യേകത. അദ്ദേഹത്തിന്റെ സിനിമകളുടെ പിന്നാമ്പുറക്കഥകളും സൃഷ്ടിപരമായ അനുഭവങ്ങളും പ്രേക്ഷകരുമായി നേരിട്ട് പങ്കിടുന്ന ഈ സംവാദം പരിപാടിക്ക് വേറിട്ടൊരു മാനം നൽകും.

സിബി മലയിൽ ചിത്രങ്ങളിലെ അനശ്വര ഗാനങ്ങൾക്കൊപ്പം ചലച്ചിത്ര പിന്നണി ഗായകരായ അരവിന്ദ് വേണുഗോപാൽ, രഞ്ജിത്ത് ഉണ്ണി, ഇന്ദുലേഖ വാര്യർ, സോണിയ സസിധരൻ എന്നിവർ സംഗീതവിരുന്നൊരുക്കും. ദുബായിലെ പ്രമുഖ ഗായകരായ അഭി വെങ്ങര, കീർത്തന വിജയ് , ഗോകുൽ പ്രസാദ് എന്നിവരും ഈ സംഗീതയാത്രയിൽ പങ്കുചേരും. കലാമണ്ഡലം അഞ്ജു, കലാമണ്ഡലം ശ്വേത, സൗമ്യ വിപിൻ, അഞ്ജു ദീപു എന്നിവരും സംഘവും അവതരിപ്പിക്കുന്ന സിബി മലയിൽ സിനിമകളിലെ സംഗീതവും ദൃശ്യഭാവങ്ങളും കോർത്തിണക്കി നൃത്താവിഷ്കാരവും പരിപാടിയുടെ ഭാഗമായി അരങ്ങേറും.

 ദുബായ് തിയേറ്ററിന്റെ ഷാജഹാനും സംഘവും സിബി മലയിൽ സംവിധാനം ചെയ്ത ശ്രദ്ധേയമായ ചിത്രമായ “തനിയാവർത്തനം” നാടകാവിഷ്കാരമായി വേദിയിലെത്തിക്കും. സംഗീതം, നൃത്തം, നാടകം, സിനിമാ ഓർമ്മകൾ, സംഭാഷണം എന്നിവയെല്ലാം ഒരേ വേദിയിൽ സമന്വയിപ്പിക്കുന്നതാണ് “ദേവദൂതൻ”. വൈകിട്ട് 5 മണി മുതൽ രാത്രി 11 മണി വരെ നീളുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം ക്യൂ–ടിക്കറ്റ് വഴിയാണ്.

പരിപാടിയുടെ സംവിധാനം രാജീവ് പിള്ള നിർവഹിക്കുന്ന പരിപാടിയുടെ അസോസിയേറ്റ് ഡയറക്ടർ പ്രവദ മേനോനാണ് അരുൺ മേനോൻ, ശ്രീനി പിള്ള എന്നിവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *