വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും : ഗവര്‍ണര്‍ക്ക് കത്തയച്ചു

0
VIJAY CM

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവ് വിജയ് മെയ് ഏഴിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ടിവികെ അധ്യക്ഷന്‍ വിജയ് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി വിജയ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് കത്ത് നല്‍കി. ഡിഎംകെ ഇതരപാര്‍ട്ടികളുടെ പിന്തുണ തേടുന്നതും പാര്‍ട്ടി ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.മെയ് ഏഴിന് മുഖ്യമന്ത്രിയ്‌ക്കൊപ്പം മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

108 സീറ്റുകള്‍ നേടി ടിവികെ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷത്തിന് ഇനിയും പത്ത് സീറ്റുകള്‍ കൂടി വേണം. കോണ്‍ഗ്രസിന്റെയും ഡിഎംകെ ഇതരപാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ടിവികെയ്ക്ക് കഴിയും. എന്നാല്‍ ഡിഎംകെ സഖ്യം ഒഴിവാക്കില്ലെന്ന് എംഡിഎംകെ നേതാവ് വൈക്കോ വ്യക്തമാക്കി. പിന്തുണ തേടി ടിവികെ സമീപിച്ചിട്ടില്ലെന്ന് ഇടതുപാര്‍ട്ടികള്‍ പറയുന്നു.രണ്ടാഴ്ചയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് വിജയ് പറഞ്ഞിരുന്നു. പാര്‍ട്ടി ആസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക യോഗങ്ങള്‍ തുടരുകയാണ്. ടി.വി.കെ ആരുമായി കൈകോര്‍ക്കുമെന്നത് വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാകൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *