Sree Padmanabhaswamy Temple.1 1200x900 cropped

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരം അടങ്ങിയ ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണവും വജ്രവും ഉള്‍പ്പടെയുള്ളവ ഇടക്കിടെ കാണാതാകുന്നതായി പൊലീസ് കണ്ടെത്തി. അതിഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കി.ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ കുറച്ച് നാളുകളായി കാണാനില്ല. ആറുമാസം മുന്‍പ് അറ്റകുറ്റപ്പണിക്കായ കൊണ്ടുപോയി എന്നാണ് രേഖ. വിശ്വാസികള്‍ സംഭാവന നല്‍കിയ 78 ഗ്രാമോളം സ്വര്‍ണത്തിലും കുറവുണ്ട്. സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കൊണ്ടുപോയിട്ട് ആറ് മാസമായിട്ടും തിരികെ വന്നില്ലെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഇന്‍റലിജന്‍സ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഞെട്ടിക്കുന്ന ഈ സാഹചര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ സൂക്ഷിക്കാന്‍ കര്‍ശന നടപടികള്‍ നിര്‍ദേശിച്ച്ഡി.ജി.പി. നിലവറക്ക് പുറത്തുള്ള മുഴുവന്‍ സ്വര്‍ണവും വെള്ളിയും എത്രയും വേഗം സ്ട്രോങ് റൂമിലേക്ക് മാറ്റണം. വിശ്വാസികള്‍ സംഭാവനയായി നല്‍കുന്ന മുഴുവന്‍ വസ്തുക്കളും ലോക്കറിലേക്ക് മാറ്റി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണം. ഒരാളെപ്പോലും സുരക്ഷാപരിശോധന കൂടാതെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുതെന്നുമാണ് നിര്‍ദേശം. ഈ നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് നടപടിയെടുക്കണമെന്ന ആവശ്യമാണ് പൊലീസ് മുന്നോട്ടുവെക്കുന്നത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *