തലശേരി സ്വദേശിയായ വിദ്യാര്‍ഥി കര്‍ണാടകയില്‍ കുഴഞ്ഞുവീണു മരിച്ചു

0
THALA

തലശേരി: പാനൂര്‍ ചമ്പാട് സ്വദേശിയായ വിദ്യാര്‍ഥി കര്‍ണാടകയിലെ മാണ്ഡ്യയില്‍ മരിച്ചു. ചമ്പാട് പി എം മുക്കിലെ തയ്യുള്ളതില്‍ ഹസന്‍-നുസൈബ ദമ്പതികളുടെ മകന്‍ ഫഹദ് അലന്‍ ഷദാന്‍ (19) ആണ് മരണപ്പെട്ടത്. മാണ്ഡ്യ സെന്റ് തോമസ് കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ്.കഴിഞ്ഞ ദിവസം രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരി: ഷിറാന. പിതാവ് ഹസന്‍ മാണ്ഡ്യ ടൗണില്‍ റസ്റ്റോറന്റ് നടത്തി വരികയായിരുന്നു. മൃതദേഹം മാണ്ഡ്യ-മൈസൂരു എഐകെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍കൊണ്ടുവന്ന് പൊന്ന്യം പാലം പുഴക്കല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *