പ്രസവത്തിനിടെ തള്ളക്കുരങ്ങ് ചത്തു : കുഞ്ഞിന് തണലായി സിംഹക്കുട്ടികളെ രക്ഷിച്ച ദൗത്യസംഘം
തിരുവനന്തപുരം: ലോകത്തിന്റെ തന്നെ ഹൃദയം കവർന്ന, സ്നേഹം കിട്ടിയ ഒരു കുട്ടിക്കുരങ്ങനെ ഓർമയില്ലേ? അതെ നമ്മുടെ സ്വന്തം പഞ്ച്. ഇൻസ്റ്റഗ്രാമിലൂടെ ലോകത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രിയപ്പെട്ടവനായി മാറിയ പഞ്ച്. അമ്മയടക്കം തന്റെ കൂട്ടത്തിന്റെ സ്നേഹവും ലാളനയും പരിഗണനയും കിട്ടാതെ പോയ പഞ്ചിന് ഒരു പാവയെ കിട്ടിയതും, പിന്നീട് ഒരു കൂട്ട് കിട്ടിയപ്പോഴും ചിരിച്ചത് ഈ ലോകം മുഴുവനുമാണ്. ഇപ്പോഴിതാ അനാഥനായി ഒരു കുട്ടിക്കുരങ്ങിന്റെ വാർത്തയാണ് തിരുവനന്തപുരം മൃഗശാലയിൽ നിന്നും പുറത്തുനരുന്നത്. ജന്മം നൽകിയതിന് പിന്നാലെ അമ്മ ചത്തുപോയതോടെയാണ് ഹനുമാൻ കുരങ്ങിന്റെ കുഞ്ഞ് ഒറ്റപ്പെട്ടുപോയത്.
ഈ മാസം 23നാണ് പ്രവാസത്തിനിടെ തള്ളക്കുരങ്ങ് ചത്തത്. എന്നാൽ അമ്മ പോയതോടെ ഒറ്റപ്പെട്ട കുട്ടിക്കുരങ്ങൻ ഒറ്റയ്ക്കല്ല കേട്ടോ! അതെ മുൻപ് സൂ വിലെ സിംഹക്കുട്ടികളെ രക്ഷിച്ച അതെ ദൗത്യം സംഘം ഇന്ന് കുട്ടിക്കുരങ്ങിന് വേണ്ടിയാണ് ഒന്നിക്കുന്നത്. അവശനിലയിലായ കുഞ്ഞ് മൃഗശാല ആശുപത്രിയിലാണ് നിലവിലുള്ളത്. പ്രത്യേകം തയാറാക്കിയ ഇൻക്യൂബേറ്റർ സംവിധാനത്തിലുള്ള കുഞ്ഞിന് ഹാൻഡ് ഫീഡിങ് ആരംഭിച്ചിട്ടുണ്ട്. ആദ്യ ആഴ്ച വളരെ നിർണായകമാണെന്നാണ് വെറ്റിനറി ഡോക്ടർ വ്യക്തമാക്കുന്നത്.
